Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourism

Idukki

രാ​മ​ക്ക​ൽ​മേ​ട് ടൂ​റി​സം വി​ക​സ​നം

ഒ​രു കോ​ടി​യി​ലേ​റെ ചെ​ല​വി​ട്ടി​ട്ടും നാ​മ​മാ​ത്ര
നി​ർ​മാ​ണ​ങ്ങ​ൾ; അ​ഴി​മ​തി ആ​രോ​പ​ണം

നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് ടൂ​റി​സം മേ​ഖ​ല​യി​ലെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​യി 1.10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും ന​ട​പ്പാ​ക്കി​യ​തു നാ​മ​മാ​ത്ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് ആ​രോ​പ​ണം. പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ടൂ​റി​സം മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി അ​റി​യി​ച്ചു.

കേ​ര​ള-ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

സി​മ​ന്‍റ് ബെ​ഞ്ചു​ക​ൾ സ്ഥാ​പി​ക്ക​ൽ, റെ​യി​ൻ ഷെ​ൽ​ട്ട​ർ നി​ർ​മാ​ണം, കാ​ന്‍റീ​ൻ, ടോ​യ്‌ലറ്റ് കോം​പ്ല​ക്സ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്. എ​ന്നാ​ൽ, ല​ക്ഷ്യ​മി​ട്ട വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നാ​യി ഇ​രു​മ്പ് ച​ട്ട​ക്കൂ​ടി​ൽ ഒ​രു​ക്കി​യ ഫോ​ട്ടോ പോ​യി​ന്‍റി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും നി​ല​വി​ൽ ഇ​ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. രാ​മ​ക്ക​ൽ​മേ​ട്ടി​ലും ആ​മ​പ്പാ​റ​യി​ലും ഉ​ൾ​പ്പടെ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ (ഡി​ടി​പി​സി) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പും ചെ​ല​വ​ഴി​ച്ച തു​ക​യും സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

എം.​എ​ൻ. ഗോ​പി​ക്കൊ​പ്പം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, സോ​ണി​യ മാ​ർ​ട്ടി​ൻ, ഷിം​ല ബീ​വി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ പി​ള്ള എ​ന്നി​വ​ർ രാ​മ​ക്ക​ൽ​മേ​ട് സ​ന്ദ​ർ​ശി​ച്ചു.

District News

വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ പ​ത്ത​നം​തി​ട്ട​യ്ക്ക് ഇ​നി​യും ദൂ​രം

പ​ത്ത​നം​തി​ട്ട: കാ​ടും മ​ല​യും പു​ഴ​യും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും പൈ​തൃ​ക​ഗ്രാ​മ​ങ്ങ​ളും തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും ഒ​രു​മി​ച്ച് ചേ​രു​ന്ന പ​ത്ത​നം​തി​ട്ട​യ്ക്ക് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ സാ​ധ്യ​ത​ക​ൾ​ക്കൊ​ത്ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ജി​ല്ല​യു​ടെ ടൂ​റി​സം വ​ള​ർ​ച്ച​യ്ക്ക് ഇ​പ്പോ​ഴും ത​ട​സ്സ​മാ​കു​ന്നു.

ഗ​വി, കോ​ന്നി, അ​ട​വി, പെ​രു​ന്തേ​ന​രു​വി, ആ​റ​ന്മു​ള, പ​മ്പ, ശ​ബ​രി​മ​ല, മാ​രാ​മ​ൺ, പ​രു​മ​ല, പ​ന്ത​ളം തു​ട​ങ്ങി പ്ര​കൃ​തി​യും വി​ശ്വാ​സ​വും സം​സ്കാ​ര​വും ച​രി​ത്ര​വും ഒ​ത്തു​ചേ​രു​ന്ന നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ഗ​വി, കോ​ന്നി, അ​ട​വി, ശ​ബ​രി​മ​ല എ​ന്നി​വ​യെ ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .

കാ​ടി​ന്‍റെ സൗ​ന്ദ​ര്യം മു​ത​ൽ പൈ​തൃ​ക​ത്തി​ന്‍റെ വി​സ്മ​യം വ​രെ

കോ​ന്നി​യി​ലെ ആ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​വും അ​ട​വി​യി​ലെ കു​ട്ട​വ​ഞ്ചി സ​വാ​രി​യും വ​ന​യാ​ത്ര​ക​ളും ജി​ല്ല​യു​ടെ പ്ര​ധാ​ന ഇ​ക്കോ ടൂ​റി​സം ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. കോ​ന്നി-​അ​ട​വി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ്ര​കൃ​തി അ​ധി​ഷ്ഠി​ത വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. ഗ​വി​യാ​ക​ട്ടെ വ​ന​വും വ​ന്യ​ജീ​വി​ക​ളും മ​ല​നി​ര​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും ചേ​ർ​ന്ന വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ട്രെ​ക്കി​ങ്, വ​ന്യ​ജീ​വി നി​രീ​ക്ഷ​ണം, ക്യാം​പി​ങ് തു​ട​ങ്ങി​യ​വ​യ്ക്കും ഇ​വി​ടെ സാ​ധ്യ​ത​യു​ണ്ട്.

പെ​രു​ന്തേ​ന​രു​വി, പ​നം​കു​ടു​ന്ത, പ​ടി​വാ​തി​ൽ തു​ട​ങ്ങി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ജി​ല്ല​യു​ടെ പ്ര​കൃ​തി ടൂ​റി​സ​ത്തി​ന് വ​ലി​യ ക​രു​ത്താ​ണ്. എ​ന്നാ​ൽ ഇ​വ​യി​ൽ പ​ല​തും ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ടൂ​റി​സം സ​ർ​ക്യൂ​ട്ടു​ക​ളി​ൽ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ആ​റ​ന്മു​ള​യു​ടെ കാ​ര്യ​ത്തി​ൽ ചി​ത്രം വേ​റെ​യാ​ണ്. ആ​റ​ൻ​മു​ള ക​ണ്ണാ​ടി പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്രം, വ​ള്ള​സ​ദ്യ, വ​ള്ളം​ക​ളി, പ​മ്പാ​ന​ദി എ​ന്നി​വ ചേ​ർ​ന്ന് പൈ​തൃ​ക-​സാം​സ്കാ​രി​ക ടൂ​റി​സ​ത്തി​ന്‍റെ മി​ക​ച്ച മാ​തൃ​ക​യാ​ണ് ഇ​വി​ടെ കാ​ണു​ന്ന​ത്.

റെ​യി​ൽ​വേ ഇ​ല്ലാ​ത്ത ജി​ല്ലാ ആ​സ്ഥാ​നം

വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യ റെ​യി​ൽ ഗ​താ​ഗ​ത​ത്തി​ൽ പ​ത്ത​നം​തി​ട്ട ഇ​പ്പോ​ഴും പി​ന്നി​ലാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​ല്ല. ഔ​ദ്യോ​ഗി​ക ജി​ല്ലാ വെ​ബ്സൈ​റ്റ് പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഏ​ക​ദേ​ശം 24 കി​ലോ​മീ​റ്റ​റും തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഏ​ക​ദേ​ശം 30 കി​ലോ​മീ​റ്റ​റും അ​ക​ലെ​യാ​ണ്. ഇ​തോ​ടെ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ട്രെ​യി​നി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വീ​ണ്ടും ബ​സ്, ടാ​ക്സി തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ൾ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു. പ്ര​ത്യേ​കി​ച്ച് ഗ​വി, കോ​ന്നി, അ​ട​വി, പെ​രു​ന്തേ​ന​രു​വി പോ​ലു​ള്ള കി​ഴ​ക്ക​ൻ മ​ല​യോ​ര ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മ്പോ​ൾ ‘അ​വ​സാ​ന​മൈ​ൽ ക​ണ​ക്ടി​വി​റ്റി’ കൂ​ടു​ത​ൽ പ്ര​ധാ​ന പ്ര​ശ്ന​മാ​കു​ന്നു.

ശ​ബ​രി റെ​യി​ൽ പ​ദ്ധ​തി​യും പ​തി​റ്റാ​ണ്ടു​ക​ളാ​യി ച​ർ​ച്ച​യി​ലു​ള്ള വി​ഷ​യ​മാ​ണ്. നി​ർ​ദ്ദി​ഷ്ട അ​ങ്ക​മാ​ലി-​എ​രു​മേ​ലി-​റാ​ന്നി-​കു​മ്പ​ഴ-​കോ​ന്നി ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യ്ക്ക് തീ​ർ​ഥാ​ട​ന​ത്തി​നൊ​പ്പം കി​ഴ​ക്ക​ൻ കേ​ര​ള​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഗു​ണം ചെ​യ്യു​മെ​ന്ന വാ​ദം നി​ല നി​ൽ​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു​വെ​ന്ന് 2025ലെ ​റി​പ്പോ​ർ​ട്ടു​ക​ളും വ്യ​ക്ത​മാ​ക്കു​ന്നു.

വി​മാ​ന​ത്താ​വ​ള​വും സ്വ​ന്തം റെ​യി​ൽ​വേ ലൈ​നു​മി​ല്ല

പ​ത്ത​നം​തി​ട്ട​യ്ക്ക് സ്വ​ന്ത​മാ​യി വി​മാ​ന​ത്താ​വ​ള​മി​ല്ല. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഏ​ക​ദേ​ശം 103 കി​ലോ​മീ​റ്റ​റും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഏ​ക​ദേ​ശം 123 കി​ലോ​മീ​റ്റ​റും അ​ക​ലെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ​ക്കും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും പ​ത്ത​നം​തി​ട്ട​യി​ലെ​ത്താ​ൻ ഒ​ന്നി​ല​ധി​കം യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. ഗ​വി​യി​ലേ​ക്കു​ള്ള വ​ഴി ത​ന്നെ വ​ലി​യ പ​രീ​ക്ഷ​ണ​മാ​ണ്.

വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഗ​വി മു​ന്നി​ലാ​ണെ​ങ്കി​ലും അ​വി​ടേ​ക്കു​ള്ള യാ​ത്ര എ​ല്ലാ​യ്പ്പോ​ഴും എ​ളു​പ്പ​മ​ല്ല. ആ​ങ്ങ​മൂ​ഴി-​ഗ​വി റോ​ഡി​ൽ കു​ഴി​ക​ളും റോ​ഡ​രി​കി​ലേ​ക്ക് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളും യാ​ത്ര​യ്ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി സ​ഞ്ചാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ഴ​യും കോ​ട​മ​ഞ്ഞും കൂ​ടി​യെ​ത്തു​മ്പോ​ൾ മ​ല​മ്പാ​ത​യി​ലെ യാ​ത്ര കൂ​ടു​ത​ൽ പ്ര​യാ​സ​ക​ര​മാ​കു​ന്നു​ണ്ട്.
ഗ​വി​യി​ലേ​ക്കു​ള്ള യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു പ്ര​ശ്നം കോ​ന്നി-​അ​ട​വി-​ഗ​വി ടൂ​ർ പാ​ക്കേ​ജി​ന്‍റെ ത​ട​സ്സ​പ്പെ​ട​ലാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ പാ​ക്കേ​ജ് മാ​സ​ങ്ങ​ളോ​ളം നി​ല​ച്ച​താ​യും വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്ന​തും പ​രി​ഹ​രി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സ​ർ​വീ​സു​ക​ൾ ഇ​തേ മേ​ഖ​ല​യി​ൽ യാ​ത്ര​ക​ൾ ന​ട​ത്തി​യി​രു​ന്നു.

സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ് സ​ഞ്ചാ​രി​ക​ളെ അ​ക​റ്റു​ന്നു

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തു​കൊ​ണ്ട് മാ​ത്രം സ​ഞ്ചാ​രി​ക​ൾ എ​ത്ത​ണ​മെ​ന്നി​ല്ല. ന​ല്ല റോ​ഡ്, സു​ര​ക്ഷി​ത​മാ​യ പാ​ർ​ക്കി​ങ്, ശു​ചി​മു​റി, കു​ടി​വെ​ള്ളം, ഭ​ക്ഷ​ണ സൗ​ക​ര്യം, മാ​ലി​ന്യ​സം​സ്ക​ര​ണം, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ, വ്യ​ക്ത​മാ​യ ദി​ശാ​സൂ​ച​ന​ക​ൾ, അ​ടി​യ​ന്ത​ര ചി​കി​ത്സാ സൗ​ക​ര്യം, ഡി​ജി​റ്റ​ൽ വി​വ​ര സം​വി​ധാ​നം എ​ന്നി​വ​യും ആ​വ​ശ്യ​മാ​ണ്. അ​ട​വി​യി​ലെ ട്രീ​ടോ​പ്പ് ബാം​ബൂ ഹ​ട്ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​യി​ല്ലാ​തെ ന​ശി​ച്ചു​കി​ട​ന്ന സം​ഭ​വ​വും ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. ചി​ല ഹ​ട്ടു​ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നു.

സാ​ധ്യ​ത​യു​ണ്ട്; വേ​ണ്ട​ത് ഏ​കോ​പി​ത വി​ക​സ​നം

വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് പ​ത്ത​നം​തി​ട്ട​യി​ൽ 4,50,227 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വും 798 വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര സ​ന്ദ​ർ​ശ​ന​ങ്ങ​ൾ അ​തേ വ​ർ​ഷം 2.50 കോ​ടി​യി​ല​ധി​ക​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ ടൂ​റി​സ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ൽ മാ​ത്രം ഒ​തു​ക്കാ​തെ പ്ര​കൃ​തി, സാ​ഹ​സി​കം, പൈ​തൃ​കം, സം​സ്കാ​രം, ഗ്രാ​മീ​ണ ജീ​വി​തം, ഭ​ക്ഷ​ണം, ന​ദീ​ത​ട ടൂ​റി​സം എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള വ​ർ​ഷം മു​ഴു​വ​ൻ നീ​ളു​ന്ന ടൂ​റി​സം സ​ർ​ക്യൂ​ട്ട് രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

ചെ​ങ്ങ​ന്നൂ​ർ-​ആറന്മു​ള-​കോ​ഴ​ഞ്ചേ​രി-​പ​ത്ത​നം​തി​ട്ട-​കോ​ന്നി-​അ​ട​വി-​ഗ​വി എ​ന്ന രീ​തി​യി​ലും, തി​രു​വ​ല്ല-​മാ​രാ​മ​ൺ-​പ​രു​മ​ല-​റാ​ന്നി-​പെ​രു​ന്തേ​ന​രു​വി എ​ന്ന രീ​തി​യി​ലും പ്ര​ത്യേ​ക സ​ർ​ക്യൂ​ട്ടു​ക​ൾ വി​ക​സി​പ്പി​ക്കാം. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ്ഥി​രം ഫീ​ഡ​ർ ബ​സ് സ​ർ​വീ​സു​ക​ൾ, ടൂ​റി​സ്റ്റ് ടാ​ക്സി സം​വി​ധാ​നം, ഏ​കീ​കൃ​ത ടി​ക്ക​റ്റ് സം​വി​ധാ​നം, ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്, ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍ററുക​ൾ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്.

പ്രതികരണം

പ്ര​കൃ​തി​യു​ടെ കാ​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യ്ക്ക് കു​റ​വി​ല്ല

പ്രകൃ​തി​യു​ടെ കാ​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യ്ക്ക് കു​റ​വി​ല്ല. എ​ന്നാ​ൽ ആ ​പ്ര​കൃ​തി​സ​മ്പ​ത്തി​നെ സ​ഞ്ചാ​രി​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​പ്പി​ടി​ക്കാ​വു​ന്ന ഒ​രു സ​മ​ഗ്ര ടൂ​റി​സം അ​നു​ഭ​വ​മാ​ക്കി മാ​റ്റണം. റെ​യി​ൽ​വേ​യും വി​മാ​ന​ത്താ​വ​ള​വും ഇ​ല്ലാ​ത്ത ജി​ല്ല​യി​ലെ പ​രി​മി​തി​ക​ൾ മ​റി​ക​ട​ക്കാ​ൻ റോ​ഡ്, ബ​സ്, ടാ​ക്സി, ടൂ​റി​സം പാ​ക്കേ​ജു​ക​ൾ എ​ന്നി​വ ഏ​കോ​പി​പ്പി​ച്ചാ​ൽ പ​ത്ത​നം​തി​ട്ട​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ​ക്ക് പു​തി​യ വാ​തി​ലു​ക​ൾ തു​റ​ക്കാ​നാ​കും. ഇ​തി​നൊ​പ്പം ജി​ല്ല​യ്ക്കു വേ​ണ്ടി കേ​ന്ദ്ര സ​ർ​ക്കാ​രി​ലും​സം​സ്ഥാ​ന സ​ർ​ക്കാ​രി​ലും ശ​ക്ത​മാ​യി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യ്ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നും ജ​ന പ്ര​തി​നി​ധി​ക​ൾ ത​യ​റാ​ക​ണം.​റെ​യി​ൽ​വേ​യും വി​മാ​ന​ത്താ​വ​ള​വും ഇ​ല്ലാ​ത്ത ജി​ല്ല​യ്ക്ക് അ​വ​സാ​ന​മൈ​ൽ ക​ണ​ക്ടി​വി​റ്റി​യാ​ണ് ഏ​റെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്.

ബി​കാ​ഷ് ബാ​ബു, ട്രാ​വ​ൽ എ​ക്സ്പേ​ർ​ട്ട്, പ​ത്ത​നം​തി​ട്ട

സ​ന്ധ്യക​ഴി​ഞ്ഞാ​ൽ പ​ത്ത​നം​തി​ട്ട ശൂ​ന്യം;
ഹോ​ട്ട​ൽ വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി

“വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ആ​ളൊ​ഴി​ഞ്ഞ അ​വ​സ്ഥ​യാ​ണ്. പു​റ​ത്തു​നി​ന്നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് രാ​ത്രി താ​മ​സി​ക്കാ​നും സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ആ​ക​ർ​ഷ​ണ​ങ്ങ​ളും കൂ​ടു​ത​ൽ ഒ​രു​ക്ക​ണം. ന​ഗ​ര​ത്തി​ൽ രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ, കു​ടും​ബ​സൗ​ഹൃ​ദ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഷോ​പ്പി​ങ് സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ വ​ർ​ധി​പ്പി​ക്ക​ണം.

ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ ഇ​വി​ടെ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​തെ മ​ട​ങ്ങു​ന്ന​ത് ഹോ​ട്ട​ൽ, റ​സ്റ്റ​റ​ന്റ്, വ്യാ​പാ​ര മേ​ഖ​ല​ക​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്നു​ണ്ട്. ഒ​രു ദി​വ​സം എ​ത്തി മ​ട​ങ്ങു​ന്ന ടൂ​റി​സ​ത്തി​ന് പ​ക​രം കു​റ​ഞ്ഞ​ത് ഒ​ന്നോ ര​ണ്ടോ ദി​വ​സം ജി​ല്ല​യി​ൽ ത​ങ്ങു​ന്ന രീ​തി​യി​ലു​ള്ള ടൂ​റി​സം പാ​ക്കേ​ജു​ക​ൾ ഒ​രു​ക്ക​ണം.

റെ​യി​ൽ​വേ, മി​ക​ച്ച പൊ​തു​ഗ​താ​ഗ​തം, രാ​ത്രി​കാ​ല യാ​ത്രാ​സൗ​ക​ര്യം എ​ന്നി​വ​യു​ടെ കു​റ​വും പ്ര​ശ്ന​മാ​ണ്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ മാ​ത്രം വി​ക​സി​പ്പി​ച്ചാ​ൽ പോ​രാ; അ​വി​ടേ​ക്കു​ള്ള യാ​ത്ര​യും താ​മ​സ​വും ഭ​ക്ഷ​ണ​വും വി​നോ​ദ​വും ഉ​ൾ​പ്പെ​ടു​ന്ന സ​മ​ഗ്ര​മാ​യ സം​വി​ധാ​നം വേ​ണം. പ​ത്ത​നം​തി​ട്ട​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ‘വ​ന്ന് കാ​ണു​ക, താ​മ​സി​ക്കു​ക, വീ​ണ്ടും വ​രാ​ൻ തോ​ന്നു​ക’ എ​ന്ന അ​നു​ഭ​വം സൃ​ഷ്ടി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.”

സ​ക്കീ​ർ ശാ​ന്തി, ഹോ​ട്ട​ൽ വ്യാ​പാ​രി, പ​ത്ത​നം​തി​ട്ട

Business

കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടി​ന് ഇ​ന്നു തു​ട​ക്കം

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മു​​​ൻ​​​നി​​​ര ടൂ​​​റി​​​സം-​​​വാ​​​ണി​​​ജ്യ മേ​​​ള​​​യാ​​​യ കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ടി​​​ന്‍റെ(​​​കെ​​​ടി​​​എം 2026) 12-ാമ​​​ത് പ​​​തി​​​പ്പി​​​ന് ഇ​​​ന്ന് കൊ​​​ച്ചി​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും.

റി​​​ക്കാ​​​ർ​​​ഡ് പ​​​ങ്കാ​​​ളി​​​ത്ത​​​വു​​​മാ​​​യി ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മാ​​​ർ​​​ട്ടി​​​നാ​​​ണ് ഇ​​​ത്ത​​​വ​​​ണ കൊ​​​ച്ചി സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത്.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ബോ​​​ൾ​​​ഗാ​​​ട്ടി ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

 

District News

കാ​ർ​ഷി​ക ടൂ​റി​സം ആ​സ്വ​ദി​ച്ച് ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ ക​ർ​ഷ​ക​ർ

തി​രു​വ​മ്പാ​ടി: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്കി​ൽനി​ന്നു​ള്ള 35 അം​ഗ കാ​ർ​ഷി​ക പ​ഠ​ന​സം​ഘം ക്രാ​ഫ്റ്റ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വ​ഞ്ഞി​വാ​ലി ഫാം ​ടൂ​റി​സം സ​ർ​ക്യൂ​ട്ട് സ​ന്ദ​ർ​ശി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​വി. ശ്രീ​ജ, കൃ​ഷി ഓ​ഫി​സ​ർ പി. ​സു​നി​ത, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫി​സ​ർ സി. ​സ​ജി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സെ​ന്തി​ൽ കു​മാ​ർ, ആ​ത്മ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഐ​ശ്വ​ര്യ, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ർ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഒ​രു ദി​വ​സം ഫാം ​ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ൽ താ​മ​സി​ച്ച സം​ഘം വി​വി​ധ ഫാ​മു​ക​ളും കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ൽ മ​ന​സി​ലാ​ക്കി. ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വി​പു​ല​മാ​യ ഒ​രു സം​ഘം താ​മ​സി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി ഇ​രു​വ​ഞ്ഞി​വാ​ലി ഫാം ​ടൂ​റി​സം സ​ർ​ക്യൂ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ജോ​സ് പു​ര​യി​ട​ത്തി​ലി​ന്‍റെ പു​ര​യി​ട​ത്തി​ലെ ഗോ​ട്ട് ഫാം, ​ഡൊ​മി​നി​ക് മ​ണ്ണു​ക്കു​ശു​മ്പി​ലി​ന്‍റെ കാ​ർ​മ​ൽ അ​ഗ്രോ​ഫാം, ബീ​ന അ​ജു​വി​ന്‍റെ താ​ലോ​ലം പ്രൊ​ഡ​ക്ട്സ്, കോ​ട​ഞ്ചേ​രി ക​ണ്ണോ​ത്ത് തു​ഷാ​ര ഹ​ണി പ്രോ​സ​സിം​ഗ് യൂ​ണി​റ്റ്, വി​കാ​സി​ന്‍റെ വിം​ഗ്സ് ലാ​ൻ​ഡ് എ​ക്സോ​ട്ടി​ക് പാ​ർ​ക്ക് എ​ന്നി​വ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

Kerala

അവധി ദിനങ്ങൾ കാത്ത് കായൽ ടൂറിസം

ആലപ്പുഴ: ഓണക്കാല സീസണിലും കായലഴക് കാണാൻ ആളില്ലാതെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലേക്ക്. ഈ സീസൺ മുന്നിൽ കണ്ട് തയാറെടുപ്പുകൾ നടത്തിയ ഹൗസ്ബോട്ട് ഉടമകളെയും ആയിരക്കണക്കിന് തൊഴിലാളികളെയുമാണ് സഞ്ചാരികളുടെ ഇടിവ് നിരാശയിലാഴ്ത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഹൗസ്ബോട്ട് ബുക്കിംഗിൽ 80 ശതമാനം കുറവാണ് ഇത്തവണയുണ്ടായത്.

കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയും പ്രളയവുമാണ് സഞ്ചാരികളെ പിന്നോട്ടടിച്ചത്. മഴയ്ക്ക് ശേഷവും പുതിയ അന്വേഷണങ്ങൾ തീരെ കുറവാണെന്നും നേരത്തെയുണ്ടായിരുന്ന ബുക്കിംഗുകൾ പലതും റദ്ദാക്കപ്പെട്ടുവെന്നും ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് വി. വിനോദ് പറഞ്ഞു. അതുകൊണ്ടുതന്നെ ലാഭം നോക്കാതെ കുറഞ്ഞ പാക്കേജ് നൽകി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് മൂലം, കടുത്ത മത്സരവും ഈ മേഖലയിൽ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കുറയുന്നത് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള പ്രധാന സീസണെ ബാധിക്കുമോ എന്ന വലിയ ആശങ്കയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. തദ്ദേശീയരായ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നും ചെറിയ ഓട്ടങ്ങൾ പോലും ഇപ്പോൾ അപൂർവമായി മാത്രമാണ് ലഭിക്കുന്നതെന്നും പുന്നമടയിലെ ഹൗസ്‌ബോട്ട് ഉടമകളും പറയുന്നു.

സഞ്ചാരികളുടെ കുറവിനൊപ്പം സാധനങ്ങളുടെ വിലക്കയറ്റവും മേഖലയ്ക്ക് തിരിച്ചടിയായി. പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടിയതോടെ ഹൗസ്ബോട്ടുകളുടെ നടത്തിപ്പു ചെലവ് ഇരട്ടിയായി വർധിച്ചു. സീസൺ പ്രതീക്ഷകൾ അസ്തമിച്ചതോടെ ഈ മേഖലയെ മാത്രം ഉപജീവനത്തിനായി ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാണ് പട്ടിണിയി ലായിരിക്കുന്നത്.

വരുന്ന സർക്കാർ അവധി ദിനങ്ങളിലും പൂജാ അവധി ദിനങ്ങളിലുമാണ് ഇനിയുള്ള പ്രതീക്ഷ, ഈ ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കുണ്ടായില്ലെങ്കിൽ ആലപ്പുഴ, കുമരകം മേഖലയിലെ കായൽ ടൂറിസം മേഖല പൂർണമായും തകർച്ചയിലേക്ക് നീങ്ങും. ഇത് വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിക്കും.

District News

ടൂ​റി​സം വാ​രാ​ഘോ​ത്തിന് ഇ​ന്നു തേ​ക്ക​ടി​യി​ൽ തുടക്കം

കു​മ​ളി: സം​സ്ഥാ​ന ടു​റി​സം വ​കു​പ്പ്, ജി​ല്ലാ ടു​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ, കു​മ​ളി​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ണം ടു​റി​സം വാ​രാ​ഘോ​ഷ​ത്തി​ന് ഇ​ന്നു തേ​ക്ക​ടി​യി​ൽ തു​ട​ക്ക​മാ​കും. രാ​വി​ലെ 11 ന് ​അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന താ​ലൂക്ക്‌ത​ല വാ​രാ​ഘോ​ഷം അ​ഡ്വ. സി​റി​യ​ക്ക് തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് 5000, 3000, 2000 രൂ​പ ക്ര​മ​ത്തി​ൽ സ​മ്മാ​നം ന​ൽ​കും. 25 ന് ​ന​ട​ക്കു​ന്ന പാ​യ​സ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് 3000, 2000, 1000 രൂ​പ ക്ര​മ​ത്തി​ലാ​ണ് സ​മ്മാ​നം ന​ൽ​കു​ന്ന​ത്.
29 ന് ​ഉ​റി​യ​ടി മ​ത്സ​രം ന​ട​ത്തും. വി​ജ​യി​ക്ക് 2501രു​പ സ​മ്മാ​ന​മാ​യി ന​ൽ​കും. വ​ടം വ​ലി മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 10001, 5001 ,3001 രൂ​പ ക്ര​മ​ത്തി​ൽ സ​മ്മാ​നം ന​ൽ​കും.

30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക റാ​ലി പീ​രു​മേ​ട് ഡി​വൈ​എ​സ്പി പി.​എ​സ്. ഷി​ജു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഭ​ക്ഷ്യ വ​കു​പ്പ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​പാ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ഡ്വ . സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ (ചെ​യ​ർ​മാ​ൻ), ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗി​സ് (ജ​ന​റ​ൽ ക​ൺ​വി​ന​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. അ​ശോ​ക് കു​മാ​ർ (ക​ൺ​വീ​ന​ർ), ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി.​എ​സ്. ഗി​രി​ഷ് (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു . പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും പു​ലി​ക​ളി​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണം ടു​റി​സവാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

District News

ഇ​ടു​ക്കി മൗ​ണ്ട​ൻ ടൂ​റി​സം അ​സോസിയേഷൻ ഉ​ദ്ഘാ​ട​നം ചെ​യ്തു​

രാ​ജാ​ക്കാ​ട്: ​മ​ല​യോ​ര ടൂ​റി​സം മേ​ഖ​ല​യു​ടെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യും ഹോം ​സ്റ്റേ, റി​സോ​ർ​ട്ട് ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ല​ക്ഷ്യ​മി​ട്ട് രൂ​പം ന​ൽ​കി​യ ഇ​ടു​ക്കി മൗ​ണ്ട​ൻ ടൂ​റി​സം അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ങ്ങാ​ത്തൊ​ട്ടി ഹാം​ലെ​റ്റ് ഫാം ​ഷെ​ഡ് റി​സോ​ർ​ട്ടി​ൽ സേ​നാ​പ​തി വേ​ണു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തെ​ങ്ങും​കു​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തി​ലോ​ത്ത​മ സോ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭാരവാഹികളായി ജയിം​സ് തെ​ങ്ങും​കു​ടി -പ്ര​സി​ഡ​ന്‍റ്,ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​ൽ,അ​ലി കു​ഞ്ഞു​മു​ഹ​മ്മ​ദ് - വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ,വി.​പി. ചി​ഞ്ചു കു​മാ​ർ - സെ​ക്ര​ട്ട​റി, എം.എം. അ​ഭി​ലാ​ഷ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി,കെ.​എം. ജോ​ർ​ളി - ട്ര​ഷ​റ​ർ,എ​ബി​ൻ​സ് ചു​ണ്ട​ൻ​കു​ഴി, വി.​കെ. മാ​ത്യു, കെ.​എ​ൻ. സ​ജീ​വ​ൻ,ബി​നീ​ഷ്, ബെ​ന്നി ച​ന്ദ്ര​ൻ,സെ​ബാ​സ്റ്റ്യ​ൻ - ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വരെ തെരഞ്ഞെടുത്തു.

Kerala

ടൂറിസം വെല്ലുവിളികള്‍ നേരിടാന്‍ സജ്ജരാകണം: മന്ത്രി

കൊ​​ച്ചി: ടൂ​​റി​​സംരം​​ഗ​​ത്ത് ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള പു​​തി​​യ മ​​ത്സ​​ര​​ങ്ങ​​ളെ​​യും വെ​​ല്ലു​​വി​​ളി​​ക​​ളെ​​യും നേ​​രി​​ടാ​​ന്‍ അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളും അ​​ന്താ​​രാ​​ഷ്‌​​ട്ര​​നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും കേ​​ര​​ള​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രേ​​ണ്ട​​തു​​ണ്ടെ​​ന്നും അ​​തി​​നാ​​യി ന​​മ്മ​​ള്‍ പൂ​​ര്‍ണ സ​​ജ്ജ​​രാ​​ക​​ണ​​മെ​​ന്നും മ​​ന്ത്രി പി.​​സി. വി​​ഷ്ണു​​നാ​​ഥ്.

ടൂ​​റി​​സം വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ടൂ​​റി​​സം പ്ര​​ഫ​​ഷ​​ണ​​ല്‍സ് ക്ല​​ബ് മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ‘സോ​​മ​​തീ​​രം ഷൂ​​ട്ട് ദ ​​റെ​​യി​​ന്‍ 2026 മ​​ണ്‍സൂ​​ണ്‍ സോ​​ക്ക​​ര്‍ ഫെ​​സ്റ്റ്’ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വ​​രും വ​​ര്‍ഷ​​ങ്ങ​​ളി​​ല്‍ ടൂ​​റി​​സം രം​​ഗ​​ത്ത് കേ​​ര​​ളം വ​​ലി​​യ വി​​ക​​സ​​ന മാ​​റ്റ​​ങ്ങ​​ള്‍ക്കും നി​​ക്ഷേ​​പ​​ങ്ങ​​ള്‍ക്കും സാ​​ക്ഷ്യം വ​​ഹി​​ക്കു​​മെ​​ന്ന് മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​റ​​ണാ​​കു​​ള​​ത്ത് അ​​ന്താ​​രാ​​ഷ്‌ട്ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ഫി​​ലിം സി​​റ്റി, മാ​​രി​​ടൈം മ്യൂ​​സി​​യം, ഓ​​ഷ്യ​​നേ​​റി​​യം തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​ക​​ള്‍ യാ​​ഥാ​​ര്‍ഥ്യ​​മാ​​കാ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണ്. ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​ല്‍ സ​​ര്‍ക്കാ​​രും സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ക​​ളും ഒ​​രു ടീ​​മാ​​യി പ്ര​​വ​​ര്‍ത്തി​​ക്കേ​​ണ്ട​​തു​​ണ്ട്.

ഒ​​രു​​കാ​​ല​​ത്ത് കേ​​ര​​ള ടൂ​​റി​​സ​​ത്തി​​ന്‍റെ ഓ​​ഫ് സീ​​സ​​ണ്‍ ആ​​യി​​രു​​ന്ന മ​​ണ്‍സൂ​​ണ്‍ കാ​​ലം, ഇ​​ന്ന് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഏ​​റ്റ​​വും വി​​ജ​​യ​​ക​​ര​​മാ​​യ ടൂ​​റി​​സം സീ​​സ​​ണാ​​യി മാ​​റി​​യി​​ട്ടു​​ണ്ട്. മാ​​റു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നാ​​ക​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
ച​​ട​​ങ്ങി​​ല്‍ ടി.​​ജെ. വി​​നോ​​ദ് എം​​എ​​ല്‍എ, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജി. ​​പ്രി​​യ​​ങ്ക, ടൂ​​റി​​സം വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, ടൂ​​റി​​സം പ്ര​​ഫ​​ഷ​​ണ​​ല്‍സ് ക്ല​​ബ് അം​​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

District News

മാ​നം തെ​ളി​ഞ്ഞു: ടൂ​റി​സം, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ര്‍​വ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ആ​ശ​ങ്ക​ക​ള്‍ അ​ക​ലു​ന്നു. ഇ​ട​വി​ട്ടു​ള്ള മ​ഴ​യാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ​തു​പോ​ലെ ഏ​റെ നേ​രം നീ​ണ്ടു നി​ല്‍​ക്കു​ന്ന തീ​വ്ര​മ​ഴ ല​ഭി​ച്ചി​ല്ല. ജി​ല്ല​യി​ല്‍ മ​ഴ മു​ന്ന​റി​യി​പ്പു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം പി​ന്‍​വ​ലി​ച്ച​തും ആ​ശ്വാ​സ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ 14.7 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. കൂ​ടു​ത​ല്‍ മ​ഴ പെ​യ്ത ദേ​വി​കു​ളം താ​ലൂ​ക്കി​ല്‍ 22.2 മി​ല്ലീ മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ ജി​ല്ല​യി​ല്‍ ശ​രാ​ശ​രി 16.01 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പീ​രു​മേ​ട് താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്. ഇ​വി​ടെ 27.04 മി​ല്ലീ​മീ​റ്റ​റാ​യി​രു​ന്നു ല​ഭി​ച്ച മ​ഴ.
വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ന്‍​വ​ലി​ച്ച​തോ​ടെ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ളും എ​ത്തി​ത്തു​ട​ങ്ങി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ടു​ത്ത ദി​വ​സം മു​ത​ല്‍ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത അ​തി​തീ​വ്ര മ​ഴ ജി​ല്ല​യ്ക്ക് ക​ന​ത്ത പ്ര​ഹ​ര​മേ​ല്‍​പ്പി​ച്ചാ​ണ് പി​ന്‍​വാ​ങ്ങി​യ​ത്. കു​ട​യ​ത്തൂ​ര്‍ അ​ടൂ​ര്‍​മ​ല​യി​ല്‍ ഉ​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ട്ട​മ്മ​യും വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട്ടി​ല്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ് വ​യോ​ധി​ക​നും മ​രി​ച്ചു. ഒ​ട്ടേ​റെ വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ല്‍ വ​ന്‍ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​മാ​ണ് ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

അ​പ​ക​ട സാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​വി​ടേ​ക്കു​ള്ള യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി യാ​ത്ര​യ്ക്കും നി​രോ​ധ​ന​മു​ണ്ടാ​യി​രു​ന്നു.

മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ല്‍ നി​ല​നി​ന്നി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു. ഇ​തോ​ടെ​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു സ​ന്ദ​ര്‍​ശ​ക​ര്‍ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. മൂ​ന്നാ​ര്‍, വാ​ഗ​മ​ണ്‍, തേ​ക്ക​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ കു​ടും​ബ​സ​മേ​തം ഒ​ട്ടേ​റെ സ​ന്ദ​ർ​ശ​ക​രെ​ത്തി.

മൂ​ന്നു ദി​വ​സം: 4725 സ​ന്ദ​ര്‍​ശ​ക​ര്‍

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ഡി​ടി​പി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ 4725 സ​ന്ദ​ര്‍​ശ​ക​രെ​ത്തി. ഒ​ന്‍​പ​തു മു​ത​ല്‍ 11 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ശ​നി-1642, ഞാ​യ​ര്‍-1057, തി​ങ്ക​ള്‍ - 2026 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ദി​വ​സ​ങ്ങ​ളി​ലു​മെ​ത്തി​യ സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം.

വാ​ഗ​മ​ണ്ണും മൂ​ന്നാ​റു​മാ​ണ് കൂ​ടു​ത​ല്‍ പേ​രും സ​ന്ദ​ര്‍​ശി​ച്ച​ത്. മാ​ട്ടു​പ്പെ​ട്ടി ഒ​ഴി​കെ​യു​ള്ള മ​റ്റു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ളെ​ത്തി.

സ​ന്ദ​ര്‍​ശ​ക​ര്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ഹോ​ട്ട​ല്‍, റി​സോ​ര്‍​ട്ട്, ഹോം ​സ്‌​റ്റേ ന​ട​ത്തി​പ്പു​കാ​രെ​ല്ലാം ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ്. മ​ഴ​മൂ​ലം മ​ണ്‍​സൂ​ണ്‍ ടൂ​റി​സ​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​യ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. കാ​ലാ​വ​സ്ഥ അ​നൂ​കൂ​ല​മാ​യാ​ല്‍ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ന്‍ ഒ​ഴു​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

മ​ഴ ശ​മി​ച്ചു​തു​ട​ങ്ങി​യ​തി​നാ​ല്‍ വ്യാ​പാ​ര മേ​ഖ​ല​യും ഉ​ണ​ര്‍​വി​ലാ​ണ്. മ​ഴ​മൂ​ലം വി​ല്‍​പ്പ​ന​യി​ല്‍ വ​ന്‍ ഇ​ടി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​ണ​ത്തി​ന് ഇ​നി ര​ണ്ടാ​ഴ്ച മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ണ​വി​പ​ണി കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

District News

പ​ശ്ചി​മ​ഘ​ട്ട നി​ര​ക​ളി​ലെ വൈ​ൽ​ഡ് ടൂ​റി​സം സാ​ധ്യ​ത​ക​ളു​മാ​യി ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം

കേ​ള​കം: പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഹ​രി​ത​ഭം​ഗി​യി​ൽ നി​റ​ഞ്ഞ് കേ​ള​കം പ​ഞ്ചാ​യ​ത്ത്. കു​ട​ക് മ​ല​നി​ര​ക​ളി​ൽ നി​ന്ന് ഉ​ത്ഭ​വി​ച്ച് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കേ​ള​ക​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ചീ​ങ്ക​ണ്ണി​പ്പു​ഴ പ്ര​കൃ​തി ടൂ​റി​സം, വ​ന്യ​ജീ​വി ടൂ​റി​സം, മ​ൺ​സൂ​ൺ ടൂ​റി​സം, ജൈ​വ​വൈ​വി​ധ്യ പ​ഠ​നം, സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ടെ സ​മ​ന്വ​യ​മാ​കു​ക​യാ​ണ്. തെ​ളി​നീ​രൊ​ഴു​കു​ന്ന പു​ഴ​യും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​വും, അ​പൂ​ർ​വ വ​ന്യ​ജീ​വി കാ​ഴ്ച​ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ദേ​ശാ​ട​ന​വും പു​രാ​ണ​പ്ര​സി​ദ്ധ​മാ​യ പാ​ലു​കാ​ച്ചി മ​ല​യും കൊ​ട്ടി​യൂ​ർ തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​വു​ന്ന സാ​ധ്യ​ത​ക​ളും ചീ​ങ്ക​ണ്ണി​പ്പു​ഴ​യെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി ഉ​യ​ർ​ത്താ​ൻ ക​ഴി​യും.

വ​ന​ങ്ങ​ളും പാ​റ​ക്കെ​ട്ടു​ക​ളും പു​ൽ​മേ​ടു​ക​ളും കാ​ർ​ഷി​ക ഗ്രാ​മ​ങ്ങ​ളും ഒ​രു​മി​ക്കു​ന്ന പു​ഴ​യോ​രം പ്ര​കൃ​തി സ്നേ​ഹി​ക​ൾ​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ചീ​രം വേ​ലി​പ്പ​ടി, കോ​ച്ചി​കു​ളം, പൂ​ക്കു​ണ്ട് ക​യം, പാ​ല​ത്തി​ങ്ക​ൽ പ​ടി, വ​ള​യ​ഞ്ചാ​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ. മ​ഴ​ക്കാ​ല​ത്ത് ചീ​ങ്ക​ണ്ണി​പ്പു​ഴ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ രൂ​പ​ത്തി​ലാ​കും. മ​ഴ​വെ​ള്ള​ത്തി​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന പു​ഴ​യും കോ​ട​മ​ഞ്ഞ് പു​ത​ച്ച പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളും ഒ​രു​ക്കു​ന്ന ദൃ​ശ്യ​വി​സ്മ​യം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. മ​ൺ​സൂ​ൺ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​യെ വി​ക​സി​പ്പി​ച്ചാ​ൽ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന മ​ഴ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ചീ​ങ്ക​ണ്ണി​പ്പു​ഴ​യെ മാ​റ്റാ​ൻ ക​ഴി​യും.

പ്ര​കൃ​തി​യു​ടെ ജ​നാ​ല​യാ​യി പു​ഴ​യോ​ര സ​മാ​ന്ത​ര റോ​ഡ്

ക​ണി​ച്ചാ​റി​ൽനി​ന്ന് അ​ട​ക്കാ​ത്തോ​ട്ടി​ലേ​ക്ക് ചീ​ങ്ക​ണ്ണി​പ്പു​ഴ​യ്ക്ക് സ​മാ​ന്ത​ര​മാ​യി ക​ട​ന്നു​പോ​കു​ന്ന റോ​ഡ് ഈ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​ക​ളി​ലൊ​ന്നാ​ണ്. പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് ഈ ​പാ​ത​യി​ലു​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് ദൃ​ശ്യ​മാ​കു​ക. പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ വ്യൂ ​പോ​യി​ന്‍റു​ക​ൾ, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ, റി​വ​ർ വാ​ക്ക്, ഫോ​ട്ടോ​ഗ്ര​ഫി ഡെ​ക്കു​ക​ൾ, ബാം​ബൂ വാ​ച്ച് ട​വ​റു​ക​ൾ എ​ന്നി​വ ഒ​രു​ക്കി​യാ​ൽ ഈ ​പാ​ത കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ റി​വ​ർ ഡ്രൈ​വ് അ​നു​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റും.

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​വും ചീ​ങ്ക​ണ്ണി​പ്പു​ഴ​യും

ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന കേ​ന്ദ്രം. വ​ന​സ​ഞ്ചാ​രം, ട്ര​ക്കിം​ഗ്, പ​ക്ഷി​നി​രീ​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന സം​യോ​ജി​ത ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യാ​ൽ ഈ ​മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും. റി​വ​ർ വാ​ക്ക്, നേ​ച്ച​ർ ട്ര​യ​ൽ, വ​ന​പ​ഠ​ന ക്യാ​മ്പു​ക​ൾ എ​ന്നി​വ​യും ഇ​തി​നൊ​പ്പം വി​ക​സി​പ്പി​ക്കാം. വ​ന​ത്തി​ൽ മേ​യു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ളെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന അ​പൂ​ർ​വ കേ​ന്ദ്രം കൂ​ടി​യാ​ണ് ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം.

പു​ഴ​യു​ടെ മ​റു​ക​ര​യി​ലെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ, മാ​ൻ, മ​ലാ​ൻ, മ​യി​ൽ തു​ട​ങ്ങി നി​ര​വ​ധി വ​ന്യ​ജീ​വി​ക​ൾ ദി​വ​സ​വും പു​ഴ​യോ​ര​ത്തേ​ക്ക് എ​ത്താ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് വേ​ന​ൽ​ക്കാ​ല സാ​യാ​ഹ്ന​ങ്ങ​ളി​ലും അ​തി​രാ​വി​ലെ​യും കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ വെ​ള്ളം കു​ടി​ക്കാ​നും കു​ളി​ക്കാ​നു​മാ​യി പു​ഴ​യി​ലെ​ത്തും. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക് മി​ക​ച്ച ഫോ​ട്ടോ​ക​ൾ ല​ഭി​ക്കാ​വു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ ഇ​ക്ക​രെ​യു​ള്ള ക​ര. പു​ഴ​ക്ക​ര​യി​ൽ ആ​ന​പ്ര​തി​രോ​ധ വേ​ലി​യു​ള്ള​തി​നാ​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു ക​യ​റ്റ​മി​ല്ലാ​തെ സ​ഞ്ചാ​രി​ക​ൾ​ക്ക് വ​ന്യ​ജീ​വി​ക​ളെ ഭ​യ​മി​ല്ലാ​തെ കാ​ണാ​നാ​വു​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

വ​ന​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​ത​യ​ക്ക് ഭം​ഗം വ​രു​ത്താ​തെ വ​ന്യ​ജീ​വി​ക​ളെ ഇ​ത്ര​യും അ​ടു​ത്ത് നി​ന്ന് കാ​ണാ​വു​ന്ന കേ​ന്ദ്രം സം​സ്ഥാ​ന​ത്ത് ത​ന്നെ വി​ര​ള​മാ​ണ്. ശാ​സ്ത്രീ​യ​മാ​യി വൈ​ൽ​ഡ് ലൈ​ഫ് വാ​ച്ചിം​ഗ് ഡെ​ക്കു​ക​ളും ബാം​ബൂ വാ​ച്ച് ട​വ​റു​ക​ളും സ്ഥാ​പി​ച്ചാ​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ രാ​ജ്യ​ത്തെ ശ്ര​ദ്ധേ​യ​മാ​യ വ​ന്യ​ജീ​വി ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റ്റാ​നു​മാ​കും.

ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ മ​ഹാ​യാ​ത്ര​യും

എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം മ​റ്റൊ​രു പ്ര​കൃ​തി വി​സ്മ​യ​ത്തി​നും സാ​ക്ഷി​യാ​കാ​റു​ണ്ട്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ശ​ല​ഭ ദേ​ശാ​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ കോ​മ​ൺ ആ​ൽ​ബ​ട്രോ​സ് ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ദേ​ശാ​ട​ന​ത്തി​ന്‍റ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​ണ് ഈ ​പ്ര​ദേ​ശം. കു​ട​ക് മ​ല​നി​ര​ക​ളി​ൽ നി​ന്ന് ഏ​റ​നാ​ട് മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്ത് ത​മ്പ​ടി​ക്കും. ഈ ​അ​പൂ​ർ​വ പ്ര​തി​ഭാ​സം കാ​ണാ​ൻ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ചി​ത്ര​ശ​ല​ഭ ഗ​വേ​ഷ​ക​രും പ്ര​കൃ​തി സ്നേ​ഹി​ക​ളും എ​ത്താ​റു​ണ്ട്.

ഫാം-​ജ​ല സാ​ഹ​സി​ക ടൂ​റി​സ​വും

കാ​പ്പി, കു​രു​മു​ള​ക്, റ​ബ​ർ, ക​മു​ക, ജാ​തി, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ഫാം ​ടൂ​റി​സം പ​ദ്ധ​തി​ക​ളും ജ​ല​ടൂ​റി​സ സാ​ധ്യ​ത​യും ഏ​റെ​യു​ണ്ട്. പ​ക്ഷി​നി​രീ​ക്ഷ​ണ​വും സൈം​ക്ലിം​ഗ് ട്രാ​ക്കും ഒ​രു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം ജ​ല സാ​ഹ​സി​ക ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി ക​യാ​ക്കിം​ഗ്, റി​വ​ർ ട്ര​യ​ൽ തു​ട​ങ്ങി​യ ജ​ല ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​നാ​കും.

പൂ​ക്കു​ണ്ട് ക​യ​ത്തോ​ട് ചേ​ർ​ന്ന് പ​ര​മ്പ​രാ​ഗ​ത ച​ങ്ങാ​ട സ​വാ​രി​യും ആ​രം​ഭി​ച്ചാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​കും. പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രാ​ത്ത രീ​തി​യി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കും.​ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​രീ​തി​യും ക​ലാ​രൂ​പ​ങ്ങ​ളും ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വും ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള വ​ലി​യ സാ​ധ്യ​ത​യു​ണ്ട്.

റൂ​റ​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​വ​രു​ടെ സം​സ്കാ​രം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കാം. പാ​ലു​കാ​ച്ചി മ​ല, ചീ​ങ്ക​ണ്ണി​പ്പു​ഴ, ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം, വ​ള​യ​ഞ്ചാ​ൽ, കൊ​ട്ടി​യൂ​ർ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് ദീ​ർ​ഘ​കാ​ല ടൂ​റി​സം സ​ർ​ക്യൂ​ട്ടി​നും അ​ന​ന്ത സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് കൂ​ടി ഈ ​മേ​ഖ​ല​യു​ടെ ടൂ​റി​സം പോ​യി​ന്‍റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യാ​ൽ വ​ലി​യ തോ​തി​ലു​ള്ള നേ​ട്ടം കൈ​വ​രി​ക്കാ​നാ​കും.

ഡി​ജി​റ്റ​ൽ ബ്രാ​ൻ​ഡിം​ഗ് മു​ത​ൽ മാ​സ്റ്റ​ർ പ്ലാ​ൻ വ​രെ

ഡ്രോ​ൺ വീ​ഡി​യോ​ക​ൾ, ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ, ഡി​ജി​റ്റ​ൽ പ്ര​ചാ​ര​ണം, വി​വ​ര​ഫ​ല​ക​ങ്ങ​ൾ, ക്യു​ആ​ർ കോ​ഡ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്ക​ണം. ടൂ​റി​സം വ​കു​പ്പ്, വ​നം വ​കു​പ്പ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ, ആ​ദി​വാ​സി വി​ക​സ​ന വ​കു​പ്പ്, പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 20 വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കി​യാ​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യും കേ​ള​ക​വും കേ​ര​ള​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി ഉ​യ​രും. പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് ഈ ​മേ​ഖ​ല​യെ ആ​ഗോ​ള ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​നു​ള്ള ഏ​റ്റ​വും വ​ലി​യ വ​ഴി.

മ​ല​യോ​ര രു​ചി​ക്കൂ​ട്ടും

സ​ഞ്ചാ​രി​ക​ൾ​ക്കാ​യി മ​ല​യോ​ര​ത്തി​ന്‍റെ രു​ചി വൈ​വി​ധ്യ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ശാ​ല​യും ആ​രം​ഭി​ച്ചാ​ൽ ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും.​നാ​ട​ൻ കോ​ഴി വി​ഭ​വ​ങ്ങ​ൾ, ക​പ്പ വി​ഭ​വ​ങ്ങ​ൾ, മൂ​ങ്ങി​ൽ​ക്കൂ​മ്പ് വി​ഭ​വ​ങ്ങ​ൾ, കൂ​ൺ വി​ഭ​വ​ങ്ങ​ൾ, കാ​ട്ടു​തേ​ൻ, നാ​ട്ടു​പ​ഴ​ങ്ങ​ൾ, മ​ല​നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താം. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യോ​ര​ത്ത് ത​ന​ത് ഭ​ക്ഷ​ണ​ശാ​ല​ക​ൾ ആ​രം​ഭി​ച്ചാ​ൽ ചു​രു​ങ്ങി​യ ചെ​ല​വി​ൽ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം സ​ഞ്ചാ​രി​ക​ൾ​ക്ക് ല​ഭ്യ​മാ​കും. പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി​യാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സ്ഥി​ര വ​രു​മാ​ന സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കും.

താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണം

കൂ​ടു​ത​ൽ ഹോം​സ്റ്റേ​ക​ൾ, ഇ​ക്കോ റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ ആ​രം​ഭി​ക്ക​ണം. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​ന്നി​ല​ധി​കം ദി​വ​സം ഇ​വി​ടെ ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യും. ഇ​ത് പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും വ​ലി​യ ക​രു​ത്താ​കും. കൊ​ട്ടി​യൂ​ർ തീ​ർ​ഥാ​ട​ന​വു​മാ​യി ടൂ​റി​സം ബ​ന്ധി​പ്പി​ക്ക​ണം.

പ്ര​തി​വ​ർ​ഷം കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​നെ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ​ക്ക് ചീ​ങ്ക​ണ്ണി​പ്പു​ഴ, ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം, പാ​ലു​കാ​ച്ചി മ​ല എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ടൂ​റി​സം പാ​ക്കേ​ജു​ക​ൾ ഒ​രു​ക്കാം. ആ​ത്മീ​യ ടൂ​റി​സ​വും പ്ര​കൃ​തി ടൂ​റി​സ​വും കൈ​കോ​ർ​ക്കു​ന്ന മാ​തൃ​ക​യാ​കും ഇ​ത്.

District News

ടൂ​റി​സ​ത്തി​ലൂ​ടെ മ​ല​യോ​ര​വി​ക​സ​നം സാ​ധ്യ​മാ​ക്കും: ടി.​എം. ശ​ശി എം​എ​ൽ​എ

വ​ട​ക്ക​ഞ്ചേ​രി: ടൂ​റി​സ​മാ​ണ് പ്ര​കൃ​തി​ര​മ​ണി​യാ​യ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന​ക്കു​തി​പ്പി​ന് ആ​ക്കം കൂ​ട്ടു​ക​യെ​ന്നു ടി.​എം.​ശ ശി ​എം​എ​ൽ​എ. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട പാ​ല​ക്കു​ഴി​യി​ൽ​നി​ന്നും മം​ഗ​ലം​ഡാം വി​ആ​ർ​ടി​യി​ലേ​ക്ക് കാ​ന​ന​പാ​ത ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ വ​ന​യാ​ത്ര ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് ആ​ല​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന പാ​ല​ക്കു​ഴി​യും മം​ഗ​ലം​ഡാ​മും.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ടൂ​റി​സം​ന​യം കൂ​ടി​വ​ന്നാ​ൽ മം​ഗ​ലം​ഡാ​മി​ന്‍റെ പ്ര​കൃ​തി​ദ​ത്ത മ​നോ​ഹാ​രി​ത​യെ വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കും. പാ​ല​ക്കു​ഴി പി​സി​എ​യി​ൽ​നി​ന്നും ന​ന്ന​ങ്ങാ​ടി പാ​റ, പോ​ത്തു​മ​ട, നാ​ര​ക​ത​ണ്ട് വ​ഴി ചെ​ങ്കു​ത്താ​യ ക​യ​റ്റ​വും ഇ​റ​ക്ക​വും വ​രു​ന്ന​താ​ണ് നി​ർ​ദി​ഷ്ട കാ​ന​ന​പാ​ത.

Movies

പ്രി​യ​ങ്ക മോ​ഹ​ൻ കൊ​റി​യ​ൻ ടൂ​റി​സം ഓ​ണ​റ​റി അം​ബാ​സ​ഡ​ർ

കൊ​റി​യ ടൂ​റി​സ​ത്തി​ന്‍റെ ഓ​ണ​റ​റി അം​ബാ​സ​ഡ​റാ​യി തെ​ന്നി​ന്ത്യ​ൻ ന​ടി പ്രി​യ​ങ്ക മോ​ഹ​നെ നി​യ​മി​ച്ചു. കൊ​റി​യ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​ടി​ഒ) ആ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ഈ ​നി​യ​മ​നം പ്ര​ഖ്യാ​പി​ച്ച​ത്.

കൊ​റി​യ​ൻ സ​ർ​ക്കാ​രി​നും കൊ​റി​യ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നും ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി പ്ര​ക​ടി​പ്പി​ച്ച പ്രി​യ​ങ്ക, കൊ​റി​യ​ൻ സം​സ്കാ​ര​ത്തെ ഇ​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ല​ഭി​ച്ച ഈ ​അ​ന്താ​രാ​ഷ്്ട്ര അം​ഗീ​കാ​രം പ്രി​യ​ങ്കാ മോ​ഹ​ന്‍റെ യാ​ത്ര​യി​ലെ മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ക​യാ​ണ്. 2026 ലാ​ണ് പ്രി​യ​ങ്ക മോ​ഹ​ൻ ചി​ത്രം മെ​യ്ഡ് ഇ​ൻ കൊ​റി​യ നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. രാ ​കാ​ർ​ത്തി​ക് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്ത ഈ ​കോ​മ​ഡി ഡ്രാ​മ ചി​ത്ര​ത്തി​ൽ, കൊ​റി​യ​യി​ൽ എ​ത്തു​ന്ന ത​മി​ഴ്നാ​ട്ടു​കാ​രി​യാ​യ ഷെ​ൻ​ബ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​ണ് പ്രി​യ​ങ്ക ജീ​വ​ൻ ന​ൽ​കി​യ​ത്. ചി​ത്രം മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് നേ​ടി​യ​ത്.

2019 ൽ ​ഗി​രീ​ഷ് ജി ​സം​വി​ധാ​നം ചെ​യ്ത ഓ​ന്ത് ക​ഥേ ഹെ​ല്ലാ എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ആ ​വ​ർ​ഷം ത​ന്നെ, വി​ക്രം കു​മാ​ർ സം​വി​ധാ​നം ചെ​യ്ത നാ​നി​യു​ടെ തെ​ലു​ങ്ക് ചി​ത്ര​മാ​യ ഗാം​ഗ് ലീ​ഡ​റി​ൽ അ​വ​ർ അ​ഭി​ന​യി​ച്ച​തു ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി. 2021ൽ, ​നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ ഡോ​ക്ട​റി​ലൂ​ടെ​യാ​ണ് അ​വ​ർ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ചി​ത്ര​ത്തി​നും പ്രി​യ​ങ്ക​യു​ടെ പ്ര​ക​ട​ന​ത്തി​നും ന​ല്ല പ്ര​തി​ക​ര​ണം ല​ഭി​ച്ചു.

ഈ ​ചി​ത്രം ലോ​ക​മെ​മ്പാ​ടും 100 കോ​ടി ക​ള​ക്ഷ​ൻ നേ​ടി. മി​ക​ച്ച പു​തു​മു​ഖ ന​ടി​ക്കു​ള്ള എ​സ്ഐ​ഐ​എം​എ അ​വാ​ർ​ഡും നേ​ടി. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലാ​യി ഇ​തി​ന​കം 13 സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു​ക​ഴി​ഞ്ഞു. പ്രി​യ​ങ്ക നാ​യി​ക​യാ​യ ര​ണ്ടു ചി​ത്ര​ങ്ങ​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​മു​ണ്ട്.

Kerala

ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ യാ​ത്രാ സൗ​ക​ര്യ വി​ക​സ​നം; അ​നു​കൂ​ല തീ​രു​മാ​ന​വു​മാ​യി ഡി​ആ​ര്‍​എം

പ​​​​ര​​​​വൂ​​​​ര്‍: റെ​​​​യി​​​​ല്‍​വേ വി​​​​ക​​​​സ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വി​​​​ധ നി​​​​ര്‍​ണാ​​​​യ​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ദ​​​​ക്ഷി​​​​ണ റെ​​​​യി​​​​ല്‍​വേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ദി​​​​വ്യ​​​​കാ​​​​ന്ത് ച​​​​ന്ദ്ര​​​​കാ​​​​ര്‍, മ​​​​റ്റ് റെ​​​​യി​​​​ല്‍​വേ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ഡി​​​​വി​​​​ഷ​​​​ന്‍ ആ​​​​സ്ഥാ​​​​ന​​​​ത്ത് യോ​​​​ഗം വി​​​​ളി​​​​ച്ചു​​​​കൂ​​​​ട്ടി വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി.

ദ​​​​ക്ഷി​​​​ണ കേ​​​​ര​​​​ള​​​​ത്തി​​​​ലെ യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് വ​​​​ലി​​​​യ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള നി​​​​ര​​​​വ​​​​ധി ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ കൈ​​​​ക്കൊ​​​​ണ്ടു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പേ​​​​ട്ട​​​​യി​​​​ല്‍ വ​​​​ഞ്ചി​​​​നാ​​​​ട് എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ന് സ്ഥി​​​​രം സ്റ്റോ​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തും ക​​​​ഴ​​​​ക്കൂ​​​​ട്ട​​​​ത്ത് ആ​​​​ല​​​​പ്പു​​​​ഴ വ​​​​ഴി​​​​യു​​​​ള്ള ട്രെ​​​​യി​​​​നു​​​​ക​​​​ള്‍​ക്ക് സ്റ്റോ​​​​പ്പ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തും യോ​​​​ഗ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.

പു​​​​ന​​​​ലൂ​​​​ര്‍ - ക​​​​ന്യാ​​​​കു​​​​മാ​​​​രി/ നാ​​​​ഗ​​​​ര്‍​കോ​​​​വി​​​​ല്‍ ട്രെ​​​​യി​​​​ന്‍ രാ​​​​മേ​​​​ശ്വ​​​​ര​​​​ത്തേ​​​​ക്ക് നീ​​​​ട്ടു​​​​ന്ന​​​​തും കൊ​​​​ല്ലം - തെ​​​​ങ്കാ​​​​ശി - തി​​​​രു​​​​നെ​​​​ല്‍​വേ​​​​ലി റൂ​​​​ട്ടി​​​​ല്‍ പു​​​​തി​​​​യ മെ​​​​മു സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി. മെ​​​​യി​​​​ന്‍റ​​​​ന​​​​ന്‍​സ് പി​​​​റ്റി​​​​ന്‍റെ ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വ് മൂ​​​​ലം സ്ഥി​​​​ര​​​​മാ​​​​യി വൈ​​​​കി​​​​യോ​​​​ടി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന കൊ​​​​ല്ലം - ഈ​​​​റോ​​​​ഡ് എ​​​​ക്‌​​​​സ്പ്ര​​​​സ് മേ​​​​ട്ടു​​​​പ്പാ​​​​ള​​​​യ​​​​ത്തേ​​​​ക്ക് നീ​​​​ട്ടു​​​​ന്ന കാ​​​​ര്യ​​​​വും അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് സ്ഥി​​​​രം യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്ക് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന നി​​​​ല​​​​മ്പൂ​​​​ര്‍ റോ​​​​ഡ് - കോ​​​​ട്ട​​​​യം എ​​​​ക്‌​​​​സ്പ്ര​​​​സ് കൊ​​​​ല്ല​​​​ത്തേ​​​​ക്ക് നീ​​​​ട്ടു​​​​ന്ന​​​​തി​​​​ന് നി​​​​ല​​​​വി​​​​ലു​​​​ള്ള ത​​​​ട​​​​സ​​​​ങ്ങ​​​​ള്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യോ​​​​ഗ​​​​ത്തി​​​​ല്‍ ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. റെ​​​​യി​​​​ല്‍​വേ ബോ​​​​ര്‍​ഡ് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ഡി​​​​വി​​​​ഷ​​​​ന്‍റെ നി​​​​ല​​​​പാ​​​​ടാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ത​​​​ട​​​​സം.

ആ​​​​ല​​​​പ്പു​​​​ഴ - ധ​​​​ന്‍​ബാ​​​​ദ് ട്രെ​​​​യി​​​​ന്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ര്‍​ത്തി​​​​ലേ​​​​ക്ക് നീ​​​​ട്ടു​​​​ന്ന​​​​തി​​​​നും ത​​​​ത്വ​​​​ത്തി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. മാ​​​​വേ​​​​ലി, മം​​​​ഗ​​​​ലാ​​​​പു​​​​രം- തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​ക്‌​​​​സ്പ്ര​​​​സ് എ​​​​ന്നീ ട്രെ​​​​യി​​​​നു​​​​ക​​​​ള്‍​ക്ക് ശാ​​​​സ്താം​​​​കോ​​​​ട്ട​​​​യി​​​​ല്‍ സ്റ്റോ​​​​പ്പ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​ന്‍റ​​​​ര്‍​സി​​​​റ്റി​​​​ക്ക് ത​​​​ക​​​​ഴി​​​​യി​​​​ലും വി​​​​വേ​​​​ക് വേ​​​​രാ​​​​വ​​​​ല്‍ എ​​​​ക്‌​​​​സ്പ്ര​​​​സു​​​​ക​​​​ള്‍​ക്ക് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലും വ​​​​ന്ദേ ഭാ​​​​ര​​​​ത് എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ന് കാ​​​​യം​​​​കു​​​​ള​​​​ത്തും ജ​​​​ന​​​​ശ​​​​താ​​​​ബ്ദി എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ന് ഹ​​​​രി​​​​പ്പാ​​​​ടും സ്റ്റോ​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. കൂ​​​​ടാ​​​​തെ എ​​​​ല്ലാ സ്‌​​​​പെ​​​​ഷ​​​​ല്‍ ട്രെ​​​​യി​​​​നു​​​​ക​​​​ള്‍​ക്കും ശാ​​​​സ്താം​​​​കോ​​​​ട്ട​​​​യി​​​​ല്‍ സ്റ്റോ​​​​പ്പ് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് വി​​​​ഭാ​​​​ഗ​​​​ത്തോ​​​​ട് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

പ്ര​​​​തി​​​​ദി​​​​നം 7000-ത്തി​​​​ല്‍ അ​​​​ധി​​​​കം യാ​​​​ത്ര​​​​ക്കാ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ശാ​​​​സ്താം​​​​കോ​​​​ട്ട റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ അ​​​​ടി​​​​യ​​​​ന്തി​​​​ര​​​​മാ​​​​യി എ​​​​ടി​​​​വി​​​​എം സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ടെ​​​​ന്‍​ഡ​​​​ര്‍ ഉ​​​​ട​​​​ന്‍ ക്ഷ​​​​ണി​​​​ക്കു​​​​മെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ റെ​​​​യി​​​​ല്‍​വേ മാ​​​​നേ​​​​ജ​​​​ര്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

മാ​​​​വേ​​​​ലി​​​​ക്ക​​​​ര, ചെ​​​​ങ്ങ​​​​ന്നൂ​​​​ര്‍, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റെ​​​​യി​​​​ല്‍​വേ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ര്‍​മാ​​​​ന്‍​മാ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ ച​​​​ര്‍​ച്ച ചെ​​​​യ്ത് വി​​​​വി​​​​ധ വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ന്‍​ഒ​​​​സി​​​​ക​​​​ള്‍ റെ​​​​യി​​​​ല്‍​വേ ന​​​​ല്‍​കാ​​​​ന്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. ശാ​​​​സ്താം​​​​കോ​​​​ട്ട, ചെ​​​​റി​​​​യ​​​​നാ​​​​ട് റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ നി​​​​ര്‍​മാ​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ക​​​​രാ​​​​ര്‍ ന​​​​ല്‍​കി​​​​യ​​​​താ​​​​യും ഉ​​​​ട​​​​ന്‍ നി​​​​ര്‍​മാ​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും റെ​​​​യി​​​​ല്‍​വേ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

മ​​​​ണ്‍​റോ​​​​ത്തു​​​​രു​​​​ത്തി​​​​ല്‍ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്ന ഫൂ​​​​ട്ട് ഓ​​​​വ​​​​ര്‍ ബ്രി​​​​ഡ്ജി​​​​ന്‍റെ നി​​​​ര്‍​മാ​​​​ണം ജൂ​​​​ണ്‍ അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കും. റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള സ്ഥ​​​​ല​​​​ത്ത് പൊ​​​​തു​​​​സ്വ​​​​കാ​​​​ര്യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ ടൂ​​​​റി​​​​സം പ​​​​ദ്ധ​​​​തി യാ​​​​ഥാ​​​​ര്‍​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തും, ചെ​​​​റി​​​​യ​​​​നാ​​​​ട് റെ​​​​യി​​​​ല്‍ നീ​​​​ര്‍ പ്ലാന്‍റ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തും യോ​​​​ഗ​​​​ത്തി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി.

വി​​​​വി​​​​ധ മേ​​​​ല്‍​പ്പാ​​​​ല​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര്‍​മാ​​​​ണ പു​​​​രോ​​​​ഗ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ൽ പ്ര​​​​ത്യേ​​​​ക യോ​​​​ഗം വി​​​​ളി​​​​ച്ചു​​​​ചേ​​​​ര്‍​ക്കാ​​​​നും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. പു​​​​ന​​​​ലൂ​​​​രി​​​​ല്‍ നി​​​​ന്നും രാ​​​​വി​​​​ലെ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ട്രെ​​​​യി​​​​ന്‍ സ​​​​ര്‍​വീ​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് വൈ​​​​കി​​​​യെ​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​​ശ​​​​വും ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്ക് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

Kerala

വേനലിൽ പൊള്ളി ടൂറിസം

 ആ​ല​പ്പു​ഴ: വേ​ന​ൽ​ച്ചൂടി​ൽ സം​സ്ഥാ​ന​ത്തെ ടൂ​റി​സം വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ൽ. വേ​ന​ല​വ​ധി​ക്കാ​ലം ടൂ​റി​സം മേ​ഖ​ല​യ്ക്ക് കൊ​യ്ത്തു​കാ​ല​മാ​യി​രു​ന്നി​ട്ടു​പോ​ലും ക​ന​ത്ത ചൂ​ട് മൂ​ലം ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്താ​ത്ത​ത് ടൂ​റി​സം മേ​ഖ​ല​യെ കാ​ര്യമാ​യി ബാ​ധി​ച്ചു. ടൂ​റി​സം മേ​ഖ​ല​യ്ക്ക് പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന മാ​സ​ങ്ങ​ളാ​ണ് വേ​ന​ല​വ​ധി​ക്കാ​ല​മാ​യ ഏ​പ്രി​ലും മേ​യും.

ഈ ​സീ​സ​ൺ മു​ന്നി​ൽ​ക്കണ്ട് ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും ഹൗ​സ് ബോ​ട്ടു​ക​ളും ന​വീ​ക​രി​ച്ച​വ​ർ​ക്കു​ൾ​പ്പെ​ടെ​യാ​ണ് വേ​ന​ൽ​ച്ചൂട് തി​രി​ച്ച​ടി​യാ​യ​ത്.

സം​സ്ഥാ​ന​ത്തെ തീ​ര​ദേ​ശ- കാ​യ​ലോ​ര ടൂ​റി​സ​ത്തെ​യാ​ണ് വേ​ന​ൽ​ച്ചൂട് ബാ​ധി​ച്ച​ത്. ഈ ​സീ​സ​ണി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ബു​ക്കിം​ഗി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്ന് ഹോ​ട്ട​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി വ​ഴി​യോ​ര ക​ച്ച​വ​ട​മു​ൾ​പ്പെ​ടെ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ മാ​റ്റ​മി​ല്ല​തെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഈ ​മേ​ഖ​ല​യി​ൽ ക​ന​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​കു​മെ​ന്നും ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

Kerala

വേനൽ ചൂടിൽ വെന്തുരുകി ടൂറിസം വ്യവസായം, ആശ്വാസത്തിൽ ഹൈറേഞ്ച്

ആലപ്പുഴ: വേനൽചൂടിൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം പ്രതിസന്ധിയിൽ. വേനലവധിക്കാലം ടൂറിസം മേഖലയ്ക്കു കൊയ്ത്തുകാലമായിരുന്നിട്ടു പോലും കനത്ത ചൂട് മൂലം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കുറഞ്ഞതു ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു.

ടൂറിസം മേഖലയുടെ സുവർണ മാസങ്ങളാണ് വേനലവധിക്കാലമായ ഏപ്രിലും മേയും. ഈ സീസൺ മുന്നിൽകണ്ട് ഹോട്ടലുകളും റസ്റ്ററന്‍റുകളും ഹൗസ് ബോട്ടുകളും നവീകരിച്ചവർക്ക് ഉൾപ്പെടെ വേനൽചൂട് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്.

സംസ്ഥാനത്തെ തീരദേശ- കായലോര ടൂറിസത്തെയാണ് വേനൽച്ചൂട് രൂക്ഷമായി ബാധിച്ചത്. ഈ സീസണിൽ മുൻവർഷങ്ങളെ അപേക്ഷിച്ചു വിനോദസഞ്ചാരികളുടെ ബുക്കിംഗിൽ കാര്യമായ കുറവുണ്ടായെന്നു ഹോട്ടൽ ട്രാവൽ ഏജൻസി ഉടമകൾ പറയുന്നു.

ടൂറിസം മേഖലയിലെ പ്രതിസന്ധി വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റമില്ലതെ തുടരുകയാണെങ്കിൽ ഈ മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഹൗസ് ബോട്ട് ഉടമകൾ പറയുന്നു. അതേസമയം, തണുപ്പു മേഖലകളായ മൂന്നാർ, വാഗമൺ അടക്കമുള്ള ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിട്ടുമുണ്ട്.

ജാഗ്രതാ നിർദേശം

സംസ്ഥാനത്തു ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശേരി (കോട്ടയം), തൃത്താല(പാലക്കാട്), പൊന്നാനി (മലപ്പുറം).

യെല്ലോ അലർട്ട്: കൊട്ടാരക്കര(കൊല്ലം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്), മൂന്നാർ (ഇടുക്കി).

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നതു സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കു കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർക്കും ചർമരോഗങ്ങളുള്ളവർക്കും ഇതു കൂടുതൽ അപകടകരമാണ്.

ശ്രദ്ധിക്കുക:

പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്തു നേരിട്ടു ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക

International

ടൂ​​​​​​റി​​​​​​നി​​​​​​ലെ തി​​​​​​രു​​​​​​ക്ക​​​​​​ച്ച​​​​​​യ്ക്ക് ഇ​​​​​​ന്ത്യ​​​​​​ൻ ബ​​​​​​ന്ധ​​​​​​മെ​​​​​​ന്നു ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ർ

വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സി​​​​​​റ്റി: ഈ​​​​​​ശോ​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം പൊ​​​​​​തി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന ക​​​​​​ച്ച എ​​​​​​ന്നു വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ ക​​​​​​രു​​​​​​തി​​​​​​പ്പോ​​​​​​രു​​​​​​ന്ന ‘ടൂ​​​​​​റി​​​​​​നി​​​​​​ലെ തി​​​​​​രു​​​​​​ക്ക​​​​​​ച്ച’ എ​​​​​​ന്ന​​​​​​പേ​​​​​​രി​​​​​​ൽ അ​​​​​​തി​​​​​​പ്ര​​​​​​ശ​​​​​​സ്ത​​​​​​മാ​​​​​​യ ലി​​​​​​ന​​​​​​ൻ തു​​​​​​ണി​​​​​​ക്ക് ഇ​​​​​​ന്ത്യ​​​​​​ൻ ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് പു​​​​​​തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

4.4 മീ​​​​​​റ്റ​​​​​​ർ നീ​​​​​​ള​​​​​​വും 1.1 മീ​​​​​​റ്റ​​​​​​ർ വീ​​​​​​തി​​​​​​യു​​​​​​മു​​​​​​ള്ള ഈ ​​​​​​തു​​​​​​ണി​​​​​​ക്ക് ഇ​​​​​​ന്ത്യ​​​​​​ൻ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​മെ​​​​​​ന്നാ​​​​​​ണ് പു​​​​​​തി​​​​​​യ ഡി​​​​​​എ​​​​​​ൻ​​​​​​എ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​ക​​​​​​ൾ സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ലെ പാ​​​​​​ദു​​​​​​വ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി ജ​​​​​​നി​​​​​​ത​​​​​​ക​​​​​​ശാ​​​​​​സ്ത്ര വി​​​​​​ഭാ​​​​​​ഗം പ്ര​​​​​​ഫ​​​​​​സ​​​​​​ർ ഡോ. ​​​​​​ജി​​​​​​യാ​​​​​​ന്നി ബാ​​​​​​ർ​​​​​​കാ​​​​​​സി​​​​​​യ ലോ​​​​​​ക​​​​​​പ്ര​​​​​​ശ​​​​​​സ്ത ശാ​​​​​​സ്ത്ര മാ​​​​​​സി​​​​​​ക​​​​​​യാ​​​​​​യ നേ​​​​​​ച്ച​​​​​​ർ സ​​​​​​യ​​​​​​ന്‍റി​​​​​​ഫി​​​​​​ക് റി​​​​​​പ്പോ​​​​​​ർ​​​​​​ട്സി​​​​​​ൽ എ​​​​​​ഴു​​​​​​തി​​​​​​യ ലേ​​​​​​ഖ​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു. ഈ ​​​​​​ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​​റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ഓ​​​​​​ൺ​​​​​​ലൈ​​​​​​നി​​​​​​ൽ ല​​​​​​ഭ്യ​​​​​​മാ​​​​​​ണ്.

പു​​​​​​രാ​​​​​​ത​​​​​​ന ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ സി​​​​​​ന്ധു ന​​​​​​ദീ​​​​​​ത​​​​​​ട മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള നൂ​​​​​​ലു​​​​​​ക​​​​​​ളാ​​​​​​ണ് തി​​​​​​രു​​​​​​ക്ക​​​​​​ച്ച​​​​​​യി​​​​​​ൽ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​നാ​​​​​​ൽ​​​​​​ത്ത​​​​​​ന്നെ ഇ​​​​​​ത് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ നി​​​​​​ർ​​​​​​മി​​​​​​ച്ച തു​​​​​​ണി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കാ​​​​​​മെ​​​​​​ന്നും ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ർ അ​​​​​​നു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്നു. സി​​​​​​ന്ധു ന​​​​​​ദീ​​​​​​ത​​​​​​ട സം​​​​​​സ്കാ​​​​​​ര​​​​​​ത്തി​​​​​​ന് ഈ​​​​​​ശോ​​​​​​മി​​​​​​ശി​​​​​​ഹാ​​​​​​യു​​​​​​ടെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലെ മ​​​​​​റ്റു പ്ര​​​​​​ധാ​​​​​​ന പ്രാ​​​​​​ചീ​​​​​​ന നാ​​​​​​ഗ​​​​​​രി​​​​​​ക​​​​​​ത​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ശ​​​​​​ക്ത​​​​​​മാ​​​​​​യ വാ​​​​​​ണി​​​​​​ജ്യ​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. പു​​​​​​രാ​​​​​​വ​​​​​​സ്തു ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​തു ശ​​​​​​രി​​​​​​വ​​​​​​യ്ക്കു​​​​​​ന്നു​​​​​​ണ്ട്.

റോ​​​​​​മാ​​​​​​ക്കാ​​​​​​ർ പ്രാ​​​​​ചീ​​​​​ന ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ലി​​​​​​ന​​​​​​ൻ തു​​​​​​ണി​​​​​​ത്ത​​​​​​ര​​​​​​ങ്ങ​​​​​​ൾ ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ടാ​​​​​​കാ​​​​​​മെ​​​​​​ന്നും ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ലൊ​​​​​​രു തു​​​​​​ണി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കാം ഈ​​​​​​ശോ​​​​​​മി​​​​​​ശി​​​​​​ഹാ​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം പൊ​​​​​​തി​​​​​​യാ​​​​​​ൻ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​തെ​​​​​​ന്നു​​​​​​മു​​​​​​ള്ള വി​​​​​​ശ​​​​​​ക​​​​​​ല​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കാ​​​​​​ണ് പു​​​​​​തി​​​​​​യ പ​​​​​​ഠ​​​​​​നം എ​​​​​​ത്തു​​​​​​ന്ന​​​​​​ത്.

ടൂ​​​​​​റി​​​​​​നി​​​​​​ലെ ക​​​​​​ച്ച​​​​​​യു​​​​​​ടെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത ചാ​​​​​​ട്ട​​​​​​വാ​​​​​​റ​​​​​​ടി​​​​​​യേ​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യും ക്രൂ​​​​​​ശി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്ത ഒ​​​​​​രു വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ പൂ​​​​​​ർ​​​​​​ണ​​​​​​കാ​​​​​​യ​​​​​​ചി​​​​​​ത്രം അ​​​​​​തി​​​​​​ൽ പ​​​​​​തി​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​താ​​​​​​ണ്.

1978ൽ ​​​​​​തി​​​​​​രു​​​​​​ക്ക​​​​​​ച്ച​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ശേ​​​​​​ഖ​​​​​​രി​​​​​​ച്ച സാ​​​​​​ന്പി​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ൽ അ​​​​​​തി​​​​​​ലെ മ​​​​​​നു​​​​​​ഷ്യ ഡി​​​​​​എ​​​​​​ൻ​​​​​​എ​​​​​​യു​​​​​​ടെ ഏ​​​​​​ക​​​​​​ദേ​​​​​​ശം 55.6 ശ​​​​​​ത​​​​​​മാ​​​​​​നം പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ക്കാ​​​​​​രു​​​​​​ടേ​​​​​​തും 38.7 ശ​​​​​​ത​​​​​​മാ​​​​​​നം ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​രു​​​​​​ടേ​​​​​​തും 5.6 ശ​​​​​​ത​​​​​​മാ​​​​​​നം യൂ​​​​​​റോ​​​​​​പ്യ​​​​​​ന്മാ​​​​​​രു​​​​​​ടേ​​​​​​തു​​​​​​മാ​​​​​​ണെ​​​​​​ന്ന് പാ​​​​​​ദു​​​​​​വ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ലെ ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ർ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

ജ​​​​​​റൂ​​​​​​സ​​​​​​ലെം ദേ​​​​​​വാ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ൽ യോം ​​​​​​കി​​​​​​പ്പു​​​​​​ർ തി​​​​​​രു​​​​​​നാ​​​​​​ളി​​​​​​നോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് പ്ര​​​​​​ധാ​​​​​​ന പു​​​​​​രോ​​​​​​ഹി​​​​​​ത​​​​​​ൻ അ​​​​​​ണി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന അ​​​​​​ല​​​​​​ങ്കാ​​​​​​ര​​​​​​വ​​​​​​സ്ത്രം ഇ​​​​​​ന്ത്യ​​​​​​ൻ നി​​​​​​ർ​​​​​​മി​​​​​​ത​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് അ​​​​​​ഡാ ഗ്രോ​​​​​​സി എ​​​​​​ന്ന പാ​​​​​​ലെ​​​​​​യോ​​​​​​ഗ്രാ​​​​​​ഫി ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ൽ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

2015ലാ​​​​​​ണ് ജി​​​​​​യാ​​​​​​ന്നി ബാ​​​​​​ർ​​​​​​കാ​​​​​​സി​​​​​​യ​​​​​​യും വി​​​​​വി​​​​​ധ യൂ​​​​​ണി​​​​​വേ​​​​​ഴ്സിറ്റി​​​​​ക​​​​​ളു​​​​​ലെ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​രും ഈ ​​​​​​ലി​​​​​​ന​​​​​​ൻ വ​​​​​​സ്ത്ര​​​​​​ത്തി​​​​​​ന് ഇ​​​​​​ന്ത്യ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​മെ​​​​​​ന്ന ആ​​​​​​ശ​​​​​​യം മു​​​​​​ന്നോ​​​​​​ട്ടു​​​​​​ വ​​​​​​ച്ച​​​​​​ത്. ഇ​​​​​​തേ വി​​​​​​ശ​​​​​​ക​​​​​​ല​​​​​​നം​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ഴും അ​​​​​​ദ്ദേ​​​​​​ഹ​​​​​​വും സം​​​​​​ഘ​​​​​​വും ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഫോ​​​​​​റെൻ​​​​​​സിക് മെ​​​​​​ഡി​​​​​​സി​​​​​​നി​​​​​​ലെ വി​​​​​​ഖ്യാ​​​​​​ത പ്ര​​​​​​ഫ​​​​​​സ​​​​​​റാ​​​​​​യ പി​​​​​​യ​​​​​​ർ ലൂ​​​​​​യി​​​​​​ജി ബെയ്മ തി​​​​​​രു​​​​​​ക്ക​​​​​​ച്ച​​​​​​യി​​​​​​ൽ ഗ​​​​​​വേ​​​​​​ഷണം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യും എ​​​​​​ബി ഗ്രൂ​​​​​​പ്പി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട മ​​​​​​നു​​​​​​ഷ്യ​​​​​​ര​​​​​​ക്ത​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ന്നി​​​​​​ധ്യ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് 1980ൽ ​​​​​​സ്ഥിരീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​രുന്നു.

Business

പാ​ച​ക​വാ​ത​ക ക്ഷാ​മം: ടൂ​റി​സം-​ഹോ​ട്ട​ല്‍ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്കെ​ന്ന് കെ​ടി​എം

കൊ​​​​ച്ചി: വാ​​​​ണി​​​​ജ്യ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ ക്ഷാ​​​​മം​​​മൂ​​​​ലം സം​​​​സ്ഥാ​​​​ന​​​​ത്തെ ടൂ​​​​റി​​​​സം-​​​​ഹോ​​​​ട്ട​​​​ല്‍ മേ​​​​ഖ​​​​ല പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള ട്രാ​​​​വ​​​​ല്‍ മാ​​​​ര്‍​ട്ട് സൊ​​​​സൈ​​​​റ്റി.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ് ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ജോ​​​​ലി നോ​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ല്‍ പ​​​​ല​​​​തും പൂ​​​​ട്ടി​​​​യി​​​​ടേ​​​​ണ്ട അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്.

മാ​​​​ര്‍​ച്ചി​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍ ക​​​​ഴി​​​​ഞ്ഞ് ടൂ​​​​റി​​​​സം സീ​​​​സ​​​​ണ്‍ വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​കു​​​​മ്പോ​​​​ള്‍ ഈ ​​​​മേ​​​​ഖ​​​​ല​​​​യ്ക്കു വ​​​​ലി​​​​യ വ​​​​രു​​​​മാ​​​​ന​​​​ന​​​​ഷ്‌​​​ടം ​ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും കെ​​​​ടി​​​​എം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് പ്ര​​​​ദീ​​​​പ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

പു​​​​ക​​​​യ​​​​ടു​​​​പ്പു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം ക​​​​ഴി​​​​വ​​​​തും നി​​​​യ​​​​ന്ത്രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ഹ്വാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കി​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Kerala

പാ​ച​ക​വാ​ത​ക ക്ഷാ​മം: ടൂ​റി​സം-​ഹോ​ട്ട​ല്‍ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്കെ​ന്ന് കെ​ടി​എം

കൊ​ച്ചി: വാ​ണി​ജ്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം​മൂ​ലം സം​സ്ഥാ​ന​ത്തെ ടൂ​റി​സം-​ഹോ​ട്ട​ല്‍ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്ന് കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ട് സൊ​സൈ​റ്റി. ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി നോ​ക്കു​ന്ന​ത്. നി​ല​വി​ല്‍ പ​ല​തും പൂ​ട്ടി​യി​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

മാ​ര്‍​ച്ചി​ല്‍ പ​രീ​ക്ഷ​ക​ള്‍ ക​ഴി​ഞ്ഞ് ടൂ​റി​സം സീ​സ​ണ്‍ വീ​ണ്ടും സ​ജീ​വ​മാ​കു​മ്പോ​ള്‍ ഈ ​മേ​ഖ​ല​യ്ക്കു വ​ലി​യ വ​രു​മാ​ന ന​ഷ്‌​ടം ഉ​ണ്ടാ​കു​മെ​ന്നും കെ​ടി​എം പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ര​ദീ​പ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പു​ക​യ​ടു​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം ക​ഴി​വ​തും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ആ​ഹ്വാ​നം ന​ട​പ്പാ​ക്കി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

District News

ക​രി​മ്പു​ക​യം ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും പാ​ര്‍​ക്കിം​ഗി​ന്‍റെ​യും ഉ​ദ്ഘാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​രി​മ്പു​ക​യം ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും പാ​ര്‍​ക്കിം​ഗി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നി ജി​ബു, വാ​ര്‍​ഡം​ഗം റി​ജോ വാ​ളാ​ന്ത​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ജ​ല​സേ​ച​ന​വ​കു​പ്പ് മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​യി 1.57 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ മ​ണി​മ​ല​യാ​റി​ന്‍റെ തീ​രം വേ​ലി സ്ഥാ​പി​ച്ച് കെ​ട്ടി​യെ​ടു​ത്ത് സാ​യാ​ഹ്ന വി​ശ്ര​മ​ത്തി​നും ന​ട​ക്കാ​നും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നു​മാ​യി സ്ഥ​ലം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും ന​ട​പ്പാ​ത​ക​ളി​ല്‍ ടൈ​ല്‍ പാ​കി​യും മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്. കു​ളി​ക്ക​ട​വു​ക​ളും ഇ​തി​നൊ​പ്പം ന​വീ​ക​രി​ച്ച് നി​ര്‍​മി​ച്ചു. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും 300 മീ​റ്റ​ര്‍ വീ​ത​മാ​ണ് വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന ക​രി​മ്പു​ക​യം പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളും സം​ര​ക്ഷ​ണ​ഭി​ത്തി​യും ന​വീ​ക​രി​ച്ചി​രു​ന്നു. ചെടി​ക​ൾ ഉ​ള്‍​പ്പെടെ​ ന​ട്ടു​പി​ടി​പ്പി​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ന​ട​ത്തും.

Kerala

പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റും: മന്ത്രി ഗണേഷ്കുമാർ

ആലപ്പുഴ: പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റുമെന്ന് മന്ത്രി ഗണേഷ്കുമാർ. പാതിരാമണൽ ദ്വീപിൽ നടപ്പാക്കുന്ന കുട്ടനാട് സഫാരി, ആംഫി തിയേറ്റർ, സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം പാതിരാമണൽ ദ്വീപിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ടൂറിസത്തിൽ അപാരസാധ്യതകൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപാണ് പാതിരാമണൽ. മുഹമ്മ പഞ്ചായത്തിന് വലിയൊരു വരുമാന മാർഗമാണ് ദ്വീപിലെ ടൂറിസം വികസനം കൊണ്ടുവരുക.
മുൻപൊരിക്കൽ താനും ഭാര്യയും പാതിരാമണലിൽ ഊഞ്ഞാലിൽ ആടുന്ന വീഡിയോ കേരളമൊട്ടാകെ വലിയ വാർത്തയായി. ടൂറിസം രംഗത്ത് പാതിരാമണലിനുള്ള സാധ്യതയാണ് അത് അടയാളപ്പെടുത്തിയത്.

അന്നുമുതൽ മനസിൽ ചേക്കേറിയതാണ് ദ്വീപിന്‍റെ വികസനം. ഇപ്പോൾ അതിനൊരു അവസരം കിട്ടി. ആരെല്ലാം അകന്ന് നിന്നാലും ദ്വീപിലേക്ക് കേരളത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നു ആളെ കൊണ്ടുവരും. കെഎസ്ആർടിസിയുടെ ടൂറിസം സർവീസുകളുമായി ബന്ധപ്പെടുത്തി ദ്വീപിന്‍റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കും.

അതിനുള്ള പദ്ധതികളാണ് ദ്വീപിൽ നടപ്പാക്കുന്നത്. ഈ വികസന പദ്ധതി കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കണ്ട ചുമതല നാട്ടുകാർക്കാണ്. ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കണം. ആരെങ്കിലും എതിർക്കാൻ വന്നാൽ നാട്ടുകാർ എതിർക്കണമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി വനിതാ പിങ്ക് ബസുകൾ ഉൾപ്പെടെ 650 ബസുകൾ വാങ്ങുന്നതിന് ധാരണാപത്രമായി. എല്ലാ ഡിപ്പോകളിലും രണ്ട് ബസുകൾ വീതം നൽകും. എസി ഓർഡിനറി ബസുകൾ സർവീസ് തുടങ്ങുന്നതിനും തീരുമാനമുണ്ട്. എല്ലാ സോളാർ ബോട്ടുകളും എസി ആക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

National

ഒറ്റനോട്ടത്തിൽ കേരളത്തിനു നിരാശ; ആശ്വാസം ടൂറിസം, ധാതു പദ്ധതികൾ

ന്യൂഡൽഹി: വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിനു കേന്ദ്രബജറ്റിൽ കാര്യമായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയെന്നു മാത്രം. മാത്രമല്ല, കേരളം ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ധാതുഖനന പദ്ധതയല്ല കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.

സംസ്ഥാനത്തിനുള്ളിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു പദ്ധതിയാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, പല സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയുള്ള ഇടനാഴി കേരളത്തിന് എത്രത്തോളം പ്രയോജനം ചെയ്യുമെന്നു വ്യക്തമല്ല.

ഏഴ് അതിവേഗ റെയിൽ പ്രഖ്യാപിച്ചിട്ടും കേരളം അതിൽ വന്നില്ല. ഏറെക്കാലമായ ആവശ്യമായ എംയിംസും ഇത്തവണയും കിട്ടിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം എംയിംസ് കേരളത്തിൽ വരുമെന്നു പലവട്ടം പ്രഖ്യാപിച്ചിരുന്നു. കിട്ടുന്ന എയിംസ് എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ചും കുറെക്കാലമായി ചൂടേറിയ ചർച്ചയുണ്ട്. എല്ലാ ബജറ്റ് കാലത്തും ചർച്ചയായിട്ടും കേരളം പരിഗണിക്കപ്പെട്ടില്ല. മൂന്ന് ആയുർവേദ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഒന്നു കേരളത്തിനു ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല.
കേന്ദ്രബജറ്റിൽ കേരളത്തിന് ആശ്വാസമായത് പ്രധാനമായും ഏതാനും ടൂറിസം പദ്ധതികളാണ്. തീരദേശ ടൂറിസം പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. കടലാമകളുടെ പ്രജനനം നടക്കുന്ന മേഖലകൾക്കു പ്രത്യേക പരിഗണന ലഭിക്കും. കടലാമ നിരീക്ഷണ പദ്ധതിയിലാണ് കേരളം ഉൾപ്പെട്ടത്.

ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതിയും കേരളത്തിനു ഗുണം ചെയ്തേക്കാം. ട്രക്കിംഗ് പ്രോത്സാഹനം, ആയുർവേദ പദ്ധതികൾ, ചന്ദനം, കൊക്കോ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കേരളത്തിനു ഗുണം ചെയ്തേക്കും. നാളികേര-കശുവണ്ടി പദ്ധതികളും കേരളത്തിനു പ്രയോജനം ചെയ്യുന്നവയാണ്. ഐടി മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും കേരളത്തിലെ ഐടി മേഖലയ്ക്ക് ഉണർവ് പകരും. 

Kerala

വ​രു​മാ​നം 43 കോ​ടി ക​ട​ന്നു; കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന് വ​ൻ കു​തി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​ജ​​​റ്റ് ടൂ​​​റി​​​സം സെ​​​ല്ലി​​​ന് (ബി​​​ടി​​​സി) മി​​​ക​​​ച്ച നേ​​​ട്ടം. 2023-24 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ 23 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം, 2024-25 കാ​​​ല​​​യ​​​ള​​​വി​​​ൽ 43 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

നൂ​​​ത​​​ന​​​വും വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന​​​തു​​​മാ​​​യ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ണ് ഈ ​​​നേ​​​ട്ടം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി കൈ​​​വ​​​രി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ക്കാ​​​ഴ്ച​​​ക​​​ൾ എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഇ​​​ല​​​ക്‌ട്രി​​​ക് ഡ​​​ബി​​​ൾ ഡ​​​ക്ക​​​ർ ബ​​​സ് സ​​​ർ​​​വീ​​​സ്, മൂ​​​ന്നാ​​​റി​​​ലെ ‘റോ​​​യ​​​ൽ വ്യൂ’ ​​​ഗ്ലാ​​​സ് ടോ​​​പ്പ് ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ, കൊ​​​ച്ചി ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ സി​​​റ്റി ടൂ​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി വി​​​നോ​​​ദ​​​വും വി​​​ജ്ഞാ​​​ന​​​വും കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യ ട്രാ​​​വ​​​ൽ ടു ​​​ടെ​​​ക്നോ​​​ള​​​ജി പാ​​​ക്കേ​​​ജു​​​ക​​​ൾ, തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പാ​​​ക്കേ​​​ജു​​​ക​​​ൾ, അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ടൂ​​​റി​​​സം പാ​​​ക്കേ​​​ജു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഇ​​​തി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ത്.

2024 മാ​​​ർ​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ക്കാ​​​ഴ്ച​​​ക​​​ൾ പാ​​​ക്കേ​​​ജി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1,191 സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി 2.77 കോ​​​ടി രൂ​​​പ വ​​​രു​​​മാ​​​നം നേ​​​ടി. 2.08 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നലാ​​​ഭം. 2025 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച മൂ​​​ന്നാ​​​ർ ‘റോ​​​യ​​​ൽ വ്യൂ’ ​​​ഗ്ലാ​​​സ് ടോ​​​പ്പ് ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ സ​​​ർ​​​വീ​​​സ് 1.18 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള​​​ക്‌​​​ഷ​​​ൻ നേ​​​ടി. സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​ശ​​​സ്ത​​​മാ​​​യ ഇ​​​തി​​​ന്‍റെ വി​​​ജ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2026 ജ​​​നു​​​വ​​​രി രണ്ടു മു​​​ത​​​ൽ ര​​​ണ്ടാ​​​മ​​​തൊ​​​രു ബ​​​സ് കൂ​​​ടി റോ​​​യ​​​ൽ വ്യൂ 2 ​​​എ​​​ന്ന പേ​​​രി​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

2025 ജൂ​​​ലൈ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച കൊ​​​ച്ചി ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ സി​​​റ്റി ടൂ​​​ർ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 3,712 യാ​​​ത്ര​​​ക്കാ​​​ർ കൊ​​​ച്ചി ന​​​ഗ​​​ര​​​ക്കാ​​​ഴ്ച​​​ക​​​ൾ ആ​​​സ്വ​​​ദി​​​ച്ചു. സ്‌​​​കൂ​​​ളു​​​ക​​​ളെ​​​യും കോ​​​ള​​​ജു​​​ക​​​ളെ​​​യും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി ടൂ​​​റി​​​സ​​​ത്തി​​​ന് 310 ട്രി​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ച്ച വ​​​രു​​​മാ​​​നം 27 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്.


തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പാ​​​ക്കേ​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​മാ​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി കൈ​​​കോ​​​ർ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്.

 

Kerala

കോ​ട്ട​യം ചെ​റി​യ​പ​ള്ളി​ തീ​ർ​ഥാ​ട​ന ടൂ​റി​സത്തിന് ര​ണ്ടു​കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ല​​​ര നൂ​​​റ്റാ​​​ണ്ടോ​​​ളം പ​​​ഴ​​​ക്ക​​​മു​​​ള്ള കോ​​​ട്ട​​​യം ചെ​​​റി​​​യ​​​പ​​​ള്ളി​​​യെ തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടു കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി.

ക​​​ട്ട​​​പ്പ​​​ന​​​യെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര ഹ​​​ബ്ബാ​​​ക്കി​​​ക്കൊ​​​ണ്ട് ക​​​ല്യാ​​​ണ​​​ത്ത​​​ണ്ട്, അ​​​ഞ്ചു​​​രു​​​ളി ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന് 20 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ഴ​​​മ​​​ല​​​യ്ക്ക​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മ​​​ങ്ങാ​​​ട്ടുപാ​​​റ​​​യി​​​ൽ പ്രാ​​​ദേ​​​ശി​​​ക ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​നോ​​​ദസ​​​ഞ്ചാ​​​ര വ​​​കു​​​പ്പി​​​ന്‍റെ ഡെ​​​സ്റ്റി​​​നേ​​​ഷ​​​ൻ ച​​​ല​​​ഞ്ച് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സോ​​​ഫ്റ്റ് അ​​​ഡ്വ​​​ഞ്ച​​​ർ ടൂ​​​റി​​​സം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ നീ​​​ക്കി​​​വ​​​ച്ചു.

District News

രാ​ക്ഷ​സ​ന്‍​പാ​റ​യി​ല്‍ ടൂ​റി​സം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫെ​ബ്രു​വ​രി​യി​ല്‍

കൂ​ട​ൽ: ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ രാ​ക്ഷ​സ​ന്‍​പാ​റ​യി​ല്‍ ടൂ​റി​സം പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫെ​ബ്രു​വ​രി​യി​ല്‍ തു​ട​ങ്ങു​മെ​ന്ന് കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ.ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ ത​ന്നെ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും.

കെ​ല്‍, ഹാ​ബി​റ്റാ​റ്റ് എ​ന്നി​വ​രെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി രാ​ക്ഷ​സ​ന്‍​പാ​റ​യി​ല്‍ വ​ച്ച് കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ,

ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​പ്രേം​ക്യ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്രേം​ദാ​സ്, ഹാ​ബി​റ്റാ​റ്റ് പ്ര​തി​നി​ധി ജു​ബി​ൻ, കെ​ല്‍ പ്ര​തി​നി​ധി ഷു​ക്കൂ​ര്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ഹാ​ബി​റ്റാ​റ്റി​ന് ഒ​രു കോ​ടി രൂ​പ, കെ​ല്ലി​ന് 1.763 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

കൈ​വ​രി​ക​ൾ, ശു​ചി​മു​റി​ക​ള്‍, വ്യൂ ​പോ​യി​ന്‍റ്, ഭ​ക്ഷ​ണ​ശാ​ല, ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി​യു​ടെ സ്മാ​ര​കം, ലൈ​ബ്ര​റി, വ്യൂ ​പോ​യി​ന്‍റ് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. രാ​ക്ഷ​സ​ന്‍​പാ​റ​യി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യി വ​സ്തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മു​ണ്ടെ​ന്നും അ​ത് നി​യ​മ​ത്തി​ന്‍റെ വ​ഴി​യി​ല്‍ പോ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ. ​എ​ന്‍ സ​ലിം, ബീ​ന​പ്ര​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ശ്വ​തി ഗി​രീ​ഷ്,വാ​ര്‍​ഡം​ഗ​ങ്ങ​ളാ​യ ഷീ​നാ ബി​നു, മ​നോ​ജ് എം.​ജ​യിം​സ്, എ​സ്.​പ്ര​സ​ന്ന​കു​മാ​രി, ബി​ജു പാ​ല​വി​ള, നൂ​ര്‍​ജ​ഹാ​ൻ, ദി​ലീ​പ് അ​തി​രു​ങ്ക​ല്‍, പി.​വി.​ജ​യ​കു​മാ​ർ, ക​മ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

​ജി​ല്ല​യി​ലെ പ​ര്യ​ട​നം ഇ​ന്നു​മു​ത​ൽ

തൃ​ശൂ​ർ: ക​ലോ​ത്സ​വ​ന​ഗ​രി​ക്ക് ആ​വേ​ശ​മാ​യി സ്വ​ർ​ണ​ക്ക​പ്പി​ന്‍റെ ജി​ല്ലാ പ​ര്യ​ട​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം.

ഇ​ന്നു രാ​വി​ലെ അ​ങ്ക​മാ​ലി ട്ര​ഷ​റി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്ന ക​പ്പ് രാ​വി​ലെ ഒ​ൻ​പ​തി​നു ചാ​ല​ക്കു​ടി ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സി​ൽ എ​ത്തും. ഇ​വി​ടെ​യാ​ണ് ആ​ദ്യ സ്വീ​ക​ര​ണം. പ​ത്തി​നു കൊ​ടു​ങ്ങ​ല്ലൂ​ർ കെ​കെ​ടി​എം ജി​ജി​എ​ച്ച്എ​സ്എ​സി​ലും പ​ത്ത​ര​യ്ക്കു മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സി​ലു​മെ​ത്തും.

11.30ന് ​വ​ല​പ്പാ​ട് ജി​വി​എ​ച്ച്എ​സ്എ​സ്, 12.30നു ​പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യ്ക്കു മ​മ്മി​യൂ​ർ എ​ൽ​എ​ഫ്സി​ജി​എ​ച്ച്എ​സ്എ​സ്, ര​ണ്ടി​നു കു​ന്നം​കു​ളം ജി​വി​എ​ച്ച്എ​സ്എ​സ് ഫോ​ർ ബോ​യ്സ്, മൂ​ന്നി​നു ചേ​ല​ക്ക​ര ഗ​വ. എ​സ്എം​ടി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

വൈ​കീ​ട്ട് ത​ല​പ്പി​ള്ളി സ​ബ്ട്ര​ഷ​റി​യി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​നു വ​ട​ക്കാ​ഞ്ചേ​രി ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സി​ൽ ആ​ദ്യ സ്വീ​ക​ര​ണം.

10.30ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് സി​ജി​എ​ച്ച്എ​സ്, 11.30നു ​പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ്, ഉ​ച്ച​ക​ഴി​ഞ്ഞ് 12.30ന് ​ഇ​രി​ങ്ങാ​ല​ക്കു​ട എ​ൽ​എ​ഫ് സി​എ​ച്ച്എ​സ്, 2.30ന് ​തൃ​ശൂ​ർ സി​എം​എ​സ് എ​ച്ച്എ​സ്എ​സ്, മൂ​ന്നി​ന് ടൗ​ണ്‍​ഹാ​ളി​ലും ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​മൊ​രു​ക്കും.

District News

നി​ല​ന്പൂ​ർ ടൂ​റി​സം കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു

നി​ല​ന്പൂ​ർ: ജ​നു​വ​രി ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര നി​ല​ന്പൂ​ർ ടൂ​റി​സം കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ൾ, വ്യ​വ​സാ​യി​ക​ൾ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു​ള്ള ഡെ​ലി​ഗേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ക്ലേ​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ കോ​യ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ്, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി സി. ​

മാ​ന്പ​റ, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജ​സീ​റ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി.​പി. അ​ഫീ​ഫ, ദീ​പ ഹ​രി​ദാ​സ്, സി.​കെ. സു​രേ​ഷ്, റം​ല​ത്ത് നെ​യ്ത​ക്കോ​ട​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പാ​ലോ​ളി മെ​ഹ​ബൂ​ബ്, കൊ​ന്പ​ൻ ഷം​സു​ദ്ദീ​ൻ, അ​ഡ്വ.​ടി.​കെ. അ​ശോ​ക് കു​മാ​ർ, ഐ​ടി​എ​ഫ്സി ഫൗ​ണ്ടേ​ഷ​ൻ എം​ഡി എ​ബി തോ​മ​സ്, നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു. ​ന​ര​ന്ദ്ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പി. ​മേ​നോ​ൻ, മു​ജീ​ബ് ദേ​വ​ശേ​രി, അ​ബ്ദു​സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഇ​ടു​ക്കി​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക പ്ര​വാ​ഹം; ഒ​രാ​ഴ്ച​യ്ക്കി​ടെ എ​ത്തി​യ​ത് ഒ​ന്ന​ര ല​ക്ഷം പേ​ര്‍

തൊ​ടു​പു​ഴ: ക്രി​സ്മ​സ്, പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്ക്. ക്രി​സ്മ​സ് അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് 1,49,423 പേ​രാ​ണ് എ​ത്തി​യ​ത്.

ക്രി​സ്മ​സ് ദി​ന​ത്തി​ലും തു​ട​ര്‍​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ലു​ള്ള തി​ര​ക്കാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. ക്രി​സ്മ​സ് ദി​ന​മാ​യ വ്യാ​ഴാ​ഴ്ച 30,150 സ​ഞ്ചാ​രി​ക​ളാ​ണ് ഡി​ടി​പി​സി​യു​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച 29,485 പേ​രും ശ​നി​യാ​ഴ്ച 32,007 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ക്രി​സ്മ​സ് ത​ലേ​ന്ന് 15,419 പേ​രും ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യി​രു​ന്നു.

വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​ലും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ലു​മാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തി​യ​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ മൊ​ട്ട​ക്കു​ന്നി​ല്‍ 7,693 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,470 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. പി​റ്റേ​ന്ന് മൊ​ട്ട​ക്കു​ന്നി​ല്‍ 8,644 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,965 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

രാ​മ​ക്ക​ല്‍​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി. രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ 3,815 പേ​രും പി​റ്റേ​ന്ന് 2,781 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

പാ​ഞ്ചാ​ലി​മേ​ട്ടി​ല്‍ 2,552, 2,251 എ​ന്നി​ങ്ങ​നെ​യും മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ 4,211, 3,874 എ​ന്ന ക്ര​മ​ത്തി​ലു​മാ​ണ് ര​ണ്ടു ദി​വ​സ​മെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം. ഇ​തി​നു പു​റ​മെ മാ​ട്ടു​പ്പെ​ട്ടി, അ​രു​വി​ക്കു​ഴി, ശ്രീ​നാ​രാ​യ​ണ​പു​രം, ഹി​ല്‍​വ്യു പാ​ര്‍​ക്ക്, ആ​മ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.

വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള തേ​ക്ക​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ള്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യെ​ത്തി. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ വൈ​ദ്യു​ത​ദീ​പ​ങ്ങ​ളാ​ല്‍ വ​ര്‍​ണാ​ഭ​മാ​ക്കി​യി​രു​ന്നു. കാ​ലാ​വ​സ്ഥ​യും അ​നൂ​കു​ല​മാ​യി​രു​ന്ന​തി​നാ​ല്‍ കു​ടും​ബ​സ​മേ​ത​മാ​ണ് കൂ​ടു​ത​ല്‍ പേ​രും എ​ത്തി​യ​ത്.

ഇ​നി പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചും വാ​ഗ​മ​ണ്‍, മൂ​ന്നാ​ര്‍, കാ​ല്‍​വ​രി​മൗ​ണ്ട്, പ​രു​ന്തും​പാ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്‍ തി​ര​ക്ക​നു​ഭ​വ​പ്പെ​ടും. വാ​ഗ​മ​ണ്‍, മൂ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ര്‍​ശ​ക​രും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​മാ​ണ് എ​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​തി​രൂ​ക്ഷ​മാ​ണ്.

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ര്‍​ട്ടു​ക​ളി​ലും വ​ലി​യ ബു​ക്കിം​ഗും ല​ഭി​ച്ചി​ട്ടു​ണ്ട്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ചാ​ക​ര​ക്കാ​ല​മാ​ണ് ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ദി​ന​ങ്ങ​ള്‍. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ അ​തി​രു​വി​ടാ​തി​രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി പാ​ര്‍​ട്ടി​ക​ള്‍​ക്കെ​തി​രേ​യും അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്നു​ണ്ട്.

Editorial

കൊ​ച്ചി​യെ​ന്ന നി​ത്യ ബി​നാ​ലെ

അ​ടു​ത്ത വ​ർ​ഷം നി​ർ​ബ​ന്ധ​മാ​യും ക​ണ്ടി​രി​ക്കേ​ണ്ട ലോ​ക​ത്തെ 10 ന​ഗ​ര​ങ്ങ​ളി​ൽ ന​മ്മു​ടെ കൊ​ച്ചി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. ആം​സ്റ്റ​ർ​ഡാം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ​യ ബു​ക്കിം​ഗ് ഡോ​ട്ട് കോം ​ത​യാ​റാ​ക്കി​യ 10 വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഈ ​അം​ഗീ​കാ​രം; ഇ​ന്ത്യ​യി​ൽ കൊ​ച്ചി മാ​ത്രം! ഡി​സം​ബ​ർ 12ന് ​കൊ​ച്ചി ബി​നാ​ലെ​യു​ടെ ആ​റാം പ​തി​പ്പ് തു​ട​ങ്ങാ​നി​രി​ക്കേ​യാ​ണ് ഈ ​പു​ര​സ്കാ​രം.

പ​ക്ഷേ, ചി​ല​തു ചെ​യ്യാ​നു​ണ്ട്. വാ​ർ​ത്ത ക​ണ്ട് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്കു, ടാ​ക്സി​ക്കാ​രി​ൽ​നി​ന്നു​ള്ള തി​ക്താ​നു​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്നാ​ർ കാ​ണാ​തെ മ​ട​ങ്ങി​യ മും​ബൈ​യി​ലെ യാ​ത്ര​ക്കാ​രി​യു​ടേ​തു​പോ​ലെ​യു​ള്ള അ​നു​ഭ​വ​മു​ണ്ടാ​ക​രു​ത്.

വി​രു​ന്നു​കാ​രെ​ത്തു​ന്പോ​ൾ വൃ​ത്തി​യും വെ​ടി​പ്പും ന​ല്ല പെ​രു​മാ​റ്റ​വും തെ​രു​വു​നാ​യ മു​ക്ത​മാ​യ നാ​ടും ഉ​റ​പ്പാ​ക്കി സ്വീ​ക​രി​ക്കാ​നാ​ക​ണം. കൊ​ച്ചി കാ​ണാ​നെ​ത്തു​ന്ന​വ​ർ കേ​ര​ള​ത്തി​ലെ മ​റ്റു നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ വ​ള​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. പൊ​ള്ള​യാ​യ വീ​ര​വാ​ദ​ങ്ങ​ള​ല്ല, സ​മ​യ​ബ​ന്ധി​ത​മാ​യ ഒ​രു​ക്ക​മാ​ണ് ആ​വ​ശ്യം.

നൂ​റ്റാ​ണ്ടു​ക​ളി​ലെ ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ​യും പ്ര​തി​ഫ​ല​ന​മാ​ണ് കൊ​ച്ചി​യെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വാ​സ്തു​ശി​ല്‍​പ ചാ​രു​ത​യും ആ​ധു​നി​ക ആ​ര്‍​ട്ട് ക​ഫെ​ക​ളും ഒ​ത്തു​ചേ​രു​ന്ന ന​ഗ​ര​മാ​ണി​തെ​ന്നും ബു​ക്കിം​ഗ് ഡോ​ട്ട് കോം ​വി​ല​യി​രു​ത്തി. ചൈ​നീ​സ് വ​ല​ക​ള്‍, പൈ​തൃ​കം നി​റ​ഞ്ഞ ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ അ​ന്ത​ർ​ദേ​ശീ​യ സ​ഞ്ചാ​രി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ്. ച​രി​ത്ര​പ​ര​മാ​യ കെ​ട്ടി​ട​ങ്ങ​ൾ അ​ത്യാ​ധു​നി​ക ക​ലാ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ പോ​ലു​ള്ള ലോ​കോ​ത്ത​ര പ​രി​പാ​ടി​ക​ൾ കൊ​ച്ചി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണ്. ഇ​വി​ട​ത്തെ പാ​ച​ക​പാ​ര​മ്പ​ര്യം സാം​സ്കാ​രി​ക വൈ​വി​ദ്ധ്യ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ബു​ക്കിം​ഗ് ഡോ​ട്ട് കോം ​ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ കേ​ര​ള ടൂ​റി​സ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന നേ​ട്ട​മാ​ണി​തെ​ന്നും ടൂ​റി​സം വ​ള​ർ​ച്ച​യ്ക്ക് ഈ ​നേ​ട്ടം ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നു​മാ​ണ് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് പ്ര​തി​ക​രി​ച്ച​ത്. പ​റ​ഞ്ഞാ​ൽ പോ​രാ, ഗു​ണ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ ഗൃ​ഹ​പാ​ഠം ചെ​യ്യ​ണം. കോ​ർ​പ​റേ​ഷ​നെ പ​റ​ഞ്ഞേ​ൽ​പ്പി​ച്ച് മാ​റി​നി​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്കും മാ​റി​നി​ൽ​ക്കേ​ണ്ടി​വ​രും. മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി കൊ​ച്ചി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തൊ​ക്കെ ഈ ​ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​വും അ​തി​നോ​ടു ച​രി​ത്രം ചേ​ർ​ത്തു​വ​ച്ച അ​മൂ​ല്യ പൈ​തൃ​ക​ങ്ങ​ളു​മാ​ണ്. അ​തി​ൽ ന​മ്മു​ടെ സം​ഭാ​വ​ന എ​ന്താ​ണെ​ന്നു​കൂ​ടി ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്താ​ലേ കൊ​ച്ചി​യു​ടെ പ്ര​താ​പം തെ​ളി​ഞ്ഞു​കാ​ണാ​നാ​കൂ.

കേ​ര​ള​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ അ​വ​മ​തി​പ്പി​നു വി​ട്ടു​കൊ​ടു​ത്ത​തെ​ല്ലാം കൊ​ച്ചി​യി​ലു​മു​ണ്ട്. വി​യ​റ്റ്നാം മു​ത​ൽ അ​മേ​രി​ക്ക​വ​രെ​യു​ള്ള, ബു​ക്കിം​ഗ് ഡോ​ട്ട് കോ​മി​ന്‍റെ പ​ട്ടി​ക​യി​ലെ മ​റ്റൊ​രി​ട​ത്തും ഇ​ല്ലാ​ത്ത​ത്. തു​റ​ന്നു​കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ലു​ക​ൾ, ഓ​ട​ക​ൾ, നാ​ടു​തെ​ണ്ടു​ന്ന തെ​രു​വു​നാ​യ​ക​ൾ, കൊ​തു​കു​ശ​ല്യം, ക​ര​യി​ലും ക​ട​ലി​ലു​മെ​ല്ലാം വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ... ഇ​തൊ​ക്കെ​യാ​ണ് അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി​യു​ടെ മു​ഖ​ത്ത് നാം ​വാ​രി​ത്തേ​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി കൊ​ച്ചി​യി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും.

സ​ർ​ക്കാ​ർ പൊ​ങ്ങ​ച്ചം പ​റ​ഞ്ഞു കൈ​യും കെ​ട്ടി​യി​രി​ക്ക​രു​ത്. ശു​ചി​ത്വ​ത്തി​ന് ഒ​ന്നാം സ്ഥാ​നം കൊ​ടു​ക്ക​ണം. ക​ച്ച​വ​ട​ക്കാ​ർ​ക്കും ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും പോ​ലീ​സി​നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​ദേ​ശി​ക​ളോ​ടു മാ​ത്ര​മ​ല്ല നാ​ട്ടു​കാ​രോ​ടും മാ​ന്യ​മാ​യി പെ​രു​മാ​റാ​ൻ പ​രി​ശീ​ല​നം കൊ​ടു​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ബോ​ട്ടു​ക​ളു​മൊ​ക്കെ ക​ഴു​ക​ണം, സൈ​റ്റ് സീ​യിം​ഗി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക്ക​ണം... പ​ല​തു​മു​ണ്ട് ചെ​യ്യാ​ൻ.

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഹി​ൽ പാ​ല​സ്, മ​ട്ടാ​ഞ്ചേ​രി​യി​ലെ ഡ​ച്ച് കൊ​ട്ടാ​രം, മ​റൈ​ൻ ഡ്രൈ​വ്, ഫോ​ർ​ട്ട് കൊ​ച്ചി, പോ​ർ​ച്ചു​ഗീ​സ്, ഡ​ച്ച്, ബ്രി​ട്ടീ​ഷ് കെ​ട്ടി​ട​ങ്ങ​ൾ, പോ​ർ​ച്ചു​ഗീ​സ് ക​ച്ച​വ​ട​ക്കാ​ർ പ​ണി​ത സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി, വി​ദേ​ശി​ക​ളെ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന സെ​മി​ത്തേ​രി, ചെ​റാ​യി-​വീ​ര​ൻ​പു​ഴ ബീ​ച്ചു​ക​ൾ, കാ​യ​ലു​ക​ൾ, മ്യൂ​സി​യ​ങ്ങ​ൾ, ദ്വീ​പു​ക​ൾ, ചീ​ന​വ​ല മ​ത്സ്യ​ബ​ന്ധ​നം... പ​റ​ഞ്ഞാ​ൽ തീ​രി​ല്ല കൊ​ച്ചി​യു​ടെ കാ​ഴ്ച​ക​ൾ. മു​സി​രി​സ് ബി​നാ​ലെ ഇ​ല്ലാ​ത്ത​പ്പോ​ഴും കൊ​ച്ചി സ​ഞ്ചാ​രി​ക​ൾ​ക്കു നി​ത്യ​ബി​നാ​ലെ​യാ​ണ്.

ന​ഗ​ര​ത്തി​ലും പു​രാ​ത​ന നി​ർ​മി​തി​ക​ളി​ലും അ​റ​ബി​ക്ക​ട​ലി​ലും അ​തി​ലൊ​ഴു​കു​ന്ന ക​പ്പ​ലു​ക​ളി​ലും പൗ​രാ​ണി​ക ക​ട​ക​ളി​ലെ രു​ചി​വൈ​വി​ധ്യ​ങ്ങ​ളി​ലു​മൊ​ക്കെ​യാ​യി പ്ര​കൃ​തി​യൊ​രു​ക്കി​യൊ​രു ബി​നാ​ലെ. അ​താ​യ​ത്, കൊ​ച്ചി​യി​ൽ പ്ര​കൃ​തി​യും ച​രി​ത്ര​വും അ​തി​ന്‍റെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​വി​ടെ നാം ​ചെ​യ്തു​കൂ​ട്ടി​യ തെ​റ്റു​ക​ൾ തി​രു​ത്തി​യാ​ൽ മ​തി. അ​വി​ചാ​രി​ത​മാ​യി അ​തി​നൊ​രു അ​വ​സ​രം കൈ​വ​ന്നി​രി​ക്കു​ന്നു. ഇ​പ്പോ​ൾ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ഇ​നി​യൊ​രി​ക്ക​ലു​മി​ല്ല.

Business

വ​നി​താ ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം സം​രം​ഭ​ങ്ങ​ൾ​ക്ക് 4% പ​ലി​ശ സ​ബ്സി​ഡി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്ക് വ്യ​​​ക്തി​​​ഗ​​​ത സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ സ​​​ബ്സി​​​ഡി ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.

ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ൽ വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ത്വം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​ന വ​​​നി​​​താ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന വാ​​​യ്പ​​​ക​​​ൾ​​​ക്ക് സ​​​ബ്സി​​​ഡി ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​ന്‍റ​​​റ​​​സ്റ്റ് സ​​​ബ്‌വെൻ​​​ഷ​​​ൻ പ്രോ​​​ജ​​​ക്ട് എ​​​ന്ന പേ​​​രി​​​ലു​​​ള്ള പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി 4 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വാ​​​യി.

നി​​​ല​​​വി​​​ൽ കേ​​​ര​​​ള റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ൾ ടൂ​​​റി​​​സം മി​​​ഷ​​​ൻ സൊ​​​സൈ​​​റ്റി​​​യി​​​ൽ (കെ​​​ആ​​​ർ​​​ടി​​​എം​​​എ​​​സ്) ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്കും പു​​​തി​​​യ​​​താ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കും ടൂ​​​റി​​​സം സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​ട്ടാ​​​ണ് സ​​​ബ്സി​​​ഡി ന​​​ൽ​​​കു​​​ന്ന​​​ത്.

വാ​​​യ്പാ തു​​​ക എ​​​ത്ര​​​യാ​​​യാ​​​ലും പ​​​ര​​​മാ​​​വ​​​ധി 15 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ സ​​​ബ്സി​​​ഡി ല​​​ഭ്യ​​​മാ​​​കു​​​ക. ഈ ​​​വാ​​​യ്പാ പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ, ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​ർ, ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ക്കാ​​​ർ എ​​​ന്നി​​​ങ്ങ​​​നെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ൽപ്പെ​​​ടു​​​ന്ന വ​​​നി​​​ത​​​ക​​​ൾ​​​ക്കും നാ​​​ലു ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കും.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം മി​​​ഷ​​​ൻ സൊ​​​സൈ​​​റ്റി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വ​​​നി​​​താ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നും വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​ണ് പ​​​ദ്ധ​​​തി. കേ​​​ര​​​ള വ​​​നി​​​താ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

Business

കേ​ര​ള​ത്തി​ന്‍റെ സ്ത്രീ ​ സൗ​ഹൃ​ദ ടൂ​റി​സം സം​രം​ഭം ആ​ഗോ​ള മാ​തൃ​ക: ശ്രീ​ല​ങ്ക​ൻ ടൂ​റി​സം വി​ദ​ഗ്ധ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്ത്രീ ​​​സൗ​​​ഹൃ​​​ദ ടൂ​​​റി​​​സം സം​​​രം​​​ഭ​​​ത്തി​​​ന് ശ്രീ​​​ല​​​ങ്ക​​​യി​​​ൽ നി​​​ന്ന് പ്ര​​​ശം​​​സ. ‘എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ ഒ​​​രു മാ​​​ന​​​ദ​​​ണ്ഡ മാ​​​തൃ​​​ക’ എ​​​ന്നാ​​​ണ് ശ്രീ​​​ല​​​ങ്ക​​​ൻ ടൂ​​​റി​​​സം ബ്യൂ​​​റോ​​​യു​​​ടെ മു​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ചാ​​​ർ​​​മേ​​​രി മെ​​​യ്ൽ​​​ജ് സ്ത്രീ ​​​സൗ​​​ഹൃ​​​ദ ടൂ​​​റി​​​സം സം​​​രം​​​ഭ​​​ങ്ങ​​​ളെ കു​​​റി​​​ച്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്. എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ ടൂ​​​റി​​​സം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച വ്യ​​​ക്തി​​​യാ​​​ണ് മെ​​​യ്ൽ​​​ജ്.


ടൂ​​​റി​​​സം വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ സ​​​ജീ​​​വ​​​പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ഒ​​​രു മാ​​​തൃ​​​ക കേ​​​ര​​​ളം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ശ്രീ​​​ല​​​ങ്ക​​​യി​​​ലെ പ്ര​​​മു​​​ഖ ബി​​​സി​​​ന​​​സ് പ​​​ത്ര​​​മാ​​​യ ഡെ​​​യ്‌​​​ലി എ​​​ഫ്ടി​​​യി​​​ലെ ലേ​​​ഖ​​​ന​​​ത്തി​​​ൽ ചാ​​​ർ​​​മേ​​​രി മെ​​​യ്ൽ​​​ജ് പ​​​റ​​​യു​​​ന്നു.

Business

സുരക്ഷ‍യിൽ കേരളം സൂപ്പറാ...; വി​​​ശേ​​​ഷണവുമായി വ​​​നി​​​താ സ​​​ഞ്ചാ​​​രി​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് സ്ത്രീ​​​ക​​​ൾ​​​ക്ക് ഏ​​​റ്റ​​​വും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​വു​​​ന്ന സ്ഥ​​​ല​​​മെ​​​ന്ന് കേ​​​ര​​​ള​​​ത്തെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച് വ​​​നി​​​താ സ​​​ഞ്ചാ​​​രി​​​ക​​​ൾ. ഇ​​​ന്ത്യ​​​യി​​​ലെ എ​​​ട്ടു വ്യ​​​ത്യ​​​സ്ത ടൂ​​​റി​​​സം ഡെ​​​സ്റ്റി​​​നേ​​​ഷ​​​നു​​​ക​​​ളി​​​ൽ ആ​​​ഴ്ച​​​ക​​​ളോ​​​ളം യാ​​​ത്ര ചെ​​​യ്ത എ​​​മ്മ എ​​​ന്ന വി​​​ദേ​​​ശ​​​സ​​​ഞ്ചാ​​​രി കേ​​​ര​​​ള​​​ത്തി​​​നാ​​​ണ് കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത്.

താ​​​യ്‌‌​​​ല​​​ൻ​​​ഡി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ട്രാ​​​വ​​​ൽ വ്ളോ​​​ഗ​​​റാ​​​ണ് എ​​​മ്മ. കേ​​​ര​​​ളം സ്ത്രീ​​​ക​​​ൾ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​വു​​​ന്ന ഇ​​​ട​​​മാ​​​ണെ​​​ന്നും താ​​​ൻ 10ൽ ​​​ഒ​​​ന്പ​​​തു മാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​മെ​​​ന്നും എ​​​മ്മ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ കു​​​റി​​​ച്ചു.

രാ​​​ജ്യ​​​ത്തെ മ​​​റ്റു ചി​​​ല ഡെ​​​സ്റ്റി​​​നേ​​​ഷ​​​നു​​​ക​​​ളി​​​ലെ വനി​​​താ​​​സൗ​​​ഹൃ​​​ദ​​​മ​​​ല്ലാ​​​ത്ത അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും അ​​​വ​​​ർ പ​​​ങ്കു​​​വ​​​ച്ചു. ഇ​​​ത് ഇ​​​ന്ത്യ​​​യി​​​ൽ വ​​​നി​​​താ യാ​​​ത്രി​​​ക​​​രു​​​ടെ സു​​​ര​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ച് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ വ​​​ലി​​​യ ച​​​ർ​​​ച്ച​​​യ്ക്കി​​​ട​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം ര​​​ണ്ടു​​​ത​​​വ​​​ണ കേ​​​ര​​​ളം സ​​​ന്ദ​​​ർ​​​ശി​​​ച്ച അ​​​നു​​​ഭ​​​വം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച ഡ​​​ൽ​​​ഹി സ്വ​​​ദേ​​​ശി റി​​​ൻ​​​സു സൂ​​​സ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഊ​​​ഷ്മ​​​ള​​​ത​​​യെ​​​യും ആ​​​തി​​​ഥ്യ​​​മ​​​ര്യാ​​​ദ​​​യെ​​​യും പ്ര​​​ശം​​​സി​​​ച്ചു.

District News

താനൂരിൽ തീരദേശ ഹൈവേ നിർമ്മാണം പുരോഗമിക്കുന്നു; വിനോദസഞ്ചാര സാധ്യത വർധിക്കും

മലപ്പുറം ജില്ലയിലെ താനൂർ തീരദേശ മേഖലയിൽ തീരദേശ ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പൂർത്തിയാകുന്നതോടെ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകാൻ ഈ ഹൈവേ സഹായിക്കും.

തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ താനൂർ, പരപ്പനങ്ങാടി, തിരൂർ തുടങ്ങിയ തീരദേശ പട്ടണങ്ങളെ ഇത് ബന്ധിപ്പിക്കും. ഇത് മത്സ്യബന്ധന മേഖലയ്ക്കും പ്രാദേശിക വ്യവസായങ്ങൾക്കും കൂടുതൽ സാധ്യതകൾ തുറന്നു നൽകും. കൂടാതെ, തീരദേശ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കും.

ഈ പദ്ധതി പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. മനോഹരമായ കാഴ്ചകളുള്ള തീരപ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ ഹൈവേ ഉപകരിക്കും. ഇത് പ്രാദേശിക വരുമാനം വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

District News

കാസർഗോഡ് ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു

പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചുവരികയാണ്. സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണ് ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കോട്ടയുടെ മനോഹാരിതയും അറബിക്കടലിന്റെ വിശാലമായ കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു.

കോട്ടയോടനുബന്ധിച്ചുള്ള ബീച്ചുകളിലും പാർക്കുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അധികൃതർ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ ടൂറിസം വികസനത്തിന് ഈ വർധിച്ചുവരുന്ന തിരക്ക് വലിയ മുതൽക്കൂട്ടാണ്.

കാസർഗോഡിന്റെ ടൂറിസം ഭൂപടത്തിൽ ബേക്കൽ കോട്ടയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം ഉൾക്കൊണ്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം. ഇത് ജില്ലയുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകമാകും.

District News

കു​മ​ര​ക​ത്ത് മ​യി​ല്‍ നാ​ടു​ചു​റ്റു​ന്നു

കു​മ​ര​കം: പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ കു​മ​ര​ക​ത്തേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വു കു​റ​ഞ്ഞെ​ങ്കി​ലും കു​മ​ര​ക​ത്ത് എ​ത്തി നാ​ടു ചു​റ്റു​ന്ന ഒ​രു വി​നോ​ദ സ​ഞ്ചാ​രി നാ​ട്ടു​കാ​ര്‍​ക്ക് കൗ​തു​ക​ക്കാ​ഴ്ച​യാ​യി. ഒ​രാ​ഴ്ച​യോ​ള​മാ​യി കു​മ​ര​ക​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​ന്നു​ന​ട​ന്ന് ഗ്രാ​മീ​ണ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ക​യാ​ണ് അ​തി​ഥി. കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യാ​യി.

ക​വ​ണാ​റ്റി​ന്‍​ക​ര​യി​ലാ​ണ് ഈ ​അ​തി​ഥി​യെ ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് തെ​ക്കും​ഭാ​ഗ​ത്ത് വ​ലി​യ​പ​റ​മ്പി​ല്‍ കു​ഞ്ഞു​മോ​ന്‍റെ ചി​റ​യി​ല്‍ ക​റ​ങ്ങി ന​ട​ന്ന​തി​നു ശേ​ഷം മേ​ലേ​ക്ക​ര ഭാ​ഗ​ത്തെ​ത്തി. മേ​ലേ​ക്ക​ര പു​ത്ത​ന്‍ പു​ര ഷി​ന്‍​സ് മാ​ത്യു​വി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്ത് മൂ​ന്ന് ദി​വ​സം ക​ഴ്ച​ക​ള്‍ ക​ണ്ടു​ന​ട​ന്നു.

പി​ന്നീ​ട് മ​ങ്കു​ഴി പാ​ട​ത്തി​ന്‍റെ ചി​റ​യും കു​മ​ര​കം ആ​റ്റാ​മം​ഗ​ലം പ​ള്ളി​യും പു​ത്ത​ന്‍​പ​ള്ളി​യും സ​ന്ദ​ര്‍​ശി​ച്ചു. പു​ത്ത​ന്‍ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ ക്യാ​മ്പു ചെ​യ്യു​ന്ന ച​ക്രം​പ​ടി​ക്കാ​രു​ടെ വി​ശേ​ഷ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ് കു​മ​ര​കം സ​ന്ദ​ര്‍​ശ​നം തു​ട​രു​ന്നു.

TRAVEL

തായ്‌ലൻഡിൽ വിസ നിയമങ്ങളിൽ ഇളവ്: കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തായ്‌ലൻഡ് വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുകയും, നിലവിലുള്ള വിസയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വലിയ പ്രയോജനകരമാകും. വിസ നടപടികൾ ലളിതമാക്കുന്നത് തായ്‌ലൻഡിലേക്കുള്ള യാത്ര എളുപ്പമാക്കും.

പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെത്തും. സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തായ്‌ലൻഡിന്റെ മനോഹരമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, ആകർഷകമായ രാത്രി ജീവിതം എന്നിവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കുന്നുണ്ട്.

വിസ നിയമങ്ങളിലെ ഈ ഇളവുകൾ തായ്‌ലൻഡിലെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. യാത്രാ നിരക്കുകളിലും താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം, അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

TRAVEL

ആഫ്രിക്കൻ വന്യജീവി സഫാരി: വസന്തകാല യാത്രക്ക് മികച്ച സമയം

ആഫ്രിക്കൻ വന്യജീവി സഫാരിക്ക് വസന്തകാലം (ഏകദേശം ജൂൺ മുതൽ ഒക്ടോബർ വരെ) ഏറ്റവും അനുയോജ്യമായ സമയമാണ്. കിഴക്കൻ ആഫ്രിക്കയിലെ ഗ്രേറ്റ് മൈഗ്രേഷൻ കാണാൻ പറ്റിയ സമയം കൂടിയാണിത്. കെനിയയിലെ മസായി മാരാ, ടാൻസാനിയയിലെ സെറെൻഗെറ്റി തുടങ്ങിയ ദേശീയ പാർക്കുകളിൽ മില്യൺ കണക്കിന് വൈൽഡ്ബീസ്റ്റുകളും സീബ്രകളും ദേശാന്തരഗമനം നടത്തുന്ന ഈ കാഴ്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നാണ്.

ഈ സമയത്ത് സഫാരിക്ക് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ്. മഴ കുറവായതുകൊണ്ട് വന്യജീവികളെ തുറന്ന പുൽമേടുകളിൽ എളുപ്പത്തിൽ കാണാൻ സാധിക്കും. സിംഹം, ആന, കാണ്ടാമൃഗം, പുലി, എരുമ (Big Five) എന്നിവയെ കാണാനുള്ള സാധ്യതയും ഈ സമയത്ത് കൂടുതലാണ്. പ്രൊഫഷണൽ ഗൈഡുകളോടൊപ്പമുള്ള സഫാരി യാത്രകൾക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കും.

ആഫ്രിക്കൻ സഫാരിക്ക് ഒരുങ്ങുന്നവർ മലേറിയ പ്രതിരോധ മരുന്നുകൾ ഉൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ എടുക്കണം. വന്യജീവികളെ ശല്യപ്പെടുത്താതെയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും ഈ അവിസ്മരണീയമായ യാത്രാനുഭവം ആസ്വദിക്കാം.

Latest News

Corehub Up